ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി പ്രധാനമന്ത്രിയെ സന്ദർശിച്ചു

January 03rd, 08:42 pm

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, അവരുടെ കൂർമബുദ്ധിയും അചഞ്ചലമായ നിശ്ചയദാർഢ്യവും വ്യക്തമായി കാണാനായി എന്നും അഭിപ്രായപ്പെട്ടു.