I will put all my strength into making Bengal developed: PM Modi in Mathurapur, West Bengal

May 29th, 11:10 am

Prime Minister Narendra Modi addressed a powerful public gathering in Mathurapur, West Bengal, being his last rally in Bengal for the 2024 Lok Sabha elections. Paying homage to the holy Gangasagar, PM Modi acknowledged the overwhelming support of the people, especially the women, signaling a decisive victory for the BJP. He also expressed heartfelt gratitude to the people of Kolkata for their immense love and affection, which he believes reflects their endorsement of the BJP’s governance. “Your affection demonstrates, Phir Ek Baar, Modi Sarkar,” he affirmed.

PM Modi addresses a public meeting in Mathurapur, West Bengal

May 29th, 11:00 am

Prime Minister Narendra Modi addressed a powerful public gathering in Mathurapur, West Bengal, being his last rally in Bengal for the 2024 Lok Sabha elections. Paying homage to the holy Gangasagar, PM Modi acknowledged the overwhelming support of the people, especially the women, signaling a decisive victory for the BJP. He also expressed heartfelt gratitude to the people of Kolkata for their immense love and affection, which he believes reflects their endorsement of the BJP’s governance. “Your affection demonstrates, Phir Ek Baar, Modi Sarkar,” he affirmed.

Unimaginable, unparalleled, unprecedented, says PM Modi as he holds a dynamic roadshow in Kolkata, West Bengal

May 28th, 10:15 pm

Prime Minister Narendra Modi held a dynamic roadshow amid a record turnout by the people of Bengal who were showering immense love and affection on him.

വൈഎസ്ആർ കോൺഗ്രസിന് ആന്ധ്രാപ്രദേശിൽ 5 വർഷം ലഭിച്ചു, എന്നാൽ അവർ ഈ 5 വർഷം പാഴാക്കി: പ്രധാനമന്ത്രി മോദി രാജമുണ്ട്രിയിൽ

May 06th, 03:45 pm

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “മെയ് 13 ന്, നിങ്ങളുടെ വോട്ടിലൂടെ നിങ്ങൾ ആന്ധ്രാപ്രദേശിൻ്റെ വികസന യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭയിലും എൻഡിഎ തീർച്ചയായും റെക്കോർഡുകൾ സൃഷ്ടിക്കും. ഇത് വികസിത ആന്ധ്രപ്രദേശിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലും അനകപള്ളിയിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി

May 06th, 03:30 pm

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലും അനകപള്ളിയിലും രണ്ട് വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “മെയ് 13 ന്, നിങ്ങളുടെ വോട്ടിലൂടെ നിങ്ങൾ ആന്ധ്രാപ്രദേശിൻ്റെ വികസന യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭയിലും എൻഡിഎ തീർച്ചയായും റെക്കോർഡുകൾ സൃഷ്ടിക്കും. ഇത് വികസിത ആന്ധ്രപ്രദേശിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.

സിറ്റി ഓഫ് ജോയ് കൊൽക്കത്ത വികസിത ഭാരത് അംബാസഡർ മീറ്റ് അപ്പ് നടത്തി

March 13th, 10:58 pm

2024 മാർച്ച് 13 ന് വികസിത ഭാരത് അംബാസഡറുടെ ബാനറിൽ കൊൽക്കത്തയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ബൗദ്ധിക ചർച്ച നടന്നു. പ്രശസ്തമായ എസ്പ്ലനേഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന അശുതോഷ് ബർത്ത് സെൻ്റിനറി ഹാളിലാണ് #VBA2024 പരിപാടി നടന്നത്. വിദ്യാർത്ഥികളും പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പെടെ 400-ലധികം പേർ സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ കൊൽക്കത്തയുടെ പ്രതിബദ്ധത യുവജനങ്ങൾ പകടിപ്പിച്ചു.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ ബന്ധിപ്പിക്കൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

March 06th, 01:30 pm

ഇന്ന് കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ ബന്ധിപ്പിക്കൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. നഗര മൊബിലിറ്റി മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മെട്രോ റെയിൽ, റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ.

സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ആശുപത്രി സന്ദർശിച്ചു

March 05th, 09:08 pm

രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്തയിലെ ആശുപത്രിയിലെത്തി.

ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 08th, 06:00 pm

ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 08th, 05:15 pm

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

Our connectivity initiatives emerged as a lifeline during the COVID Pandemic: PM Modi

November 01st, 11:00 am

PM Modi and President Sheikh Hasina of Bangladesh jointly inaugurated three projects in Bangladesh. We have prioritized the strengthening of India-Bangladesh Relations by enabling robust connectivity and creating a Smart Bangladesh, PM Modi said.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 12th, 10:21 am

നേരിട്ടുള്ള ജി20 അഴിമതി വിരുദ്ധ മന്ത്രിതലത്തിലെ പ്രഥമ യോഗത്തിലേയ്ക്ക് നിങ്ങളെ ഏവരെയും വളരെ ഊഷ്മളമായി ഞാന്‍ സ്വാഗതം ചെയ്യുന്നു. നോബല്‍ പുരസ്‌ക്കാര ജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ നഗരമായ കൊല്‍ക്കത്തയിലാണ് നിങ്ങള്‍ യോഗം ചേരുന്നത്. തന്റെ രചനകളില്‍, അത്യാഗ്രഹത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്തെന്നാല്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് അത് നമ്മെ തടയും. പ്രാചീന ഇന്ത്യന്‍ ഉപനിഷത്തുകളും ''മാ ഗ്രിധ''- അതായത് അത്യാഗ്രഹം ഉണ്ടാകരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്.

ജി-20 അഴിമതിവിരുദ്ധ മന്ത്രിതല യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 12th, 09:00 am

അഴിമതിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നതു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത് വിഭവ വിനിയോഗത്തെ ബാധിക്കുകയും വിപണികളെ ദുഷിപ്പിക്കുകയും സേവന വിതരണത്തെ ബാധിക്കുകയും ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണെന്ന് അർഥശാസ്ത്രത്തിലെ കൗടില്യന്റെ വരികൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അഴിമതിയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് ജനങ്ങളോടുള്ള ഗവണ്മെന്റിൻറെ മഹത്തായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി

May 28th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.

കൊൽക്കത്തയിലെ ഹൂഗ്ലി നദിക്ക് താഴെയുള്ള മെട്രോ ട്രയൽ ഓട്ടത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

April 15th, 09:37 am

കൊൽക്കത്തയ്ക്ക് മികച്ച വാർത്തയും ഇന്ത്യയിലെ പൊതുഗതാഗതത്തിന് പ്രോത്സാഹജനകമായ പ്രവണതയും.

പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിലൂടെ ലോജിസ്റ്റിക്‌സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 04th, 10:01 am

അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചുള്ള ഈ വെബിനാറിൽ നൂറുകണക്കിന് പങ്കാളികൾ പങ്കെടുക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്, കൂടാതെ 700-ലധികം എംഡിമാരും സിഇഒമാരും ഈ സുപ്രധാന സംരംഭത്തിന്റെ മഹത്വം മനസ്സിലാക്കുകയും മൂല്യവർദ്ധനയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു. ഞാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടാതെ, വിവിധ മേഖലകളിലെ വിദഗ്‌ധരും വിവിധ പങ്കാളികളും ഈ വെബിനാറിനെ വളരെയധികം സമ്പന്നമാക്കുകയും ഫലാധിഷ്‌ഠിതമാക്കുകയും ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. സമയം ചിലവഴിച്ചതിന് ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുകയും നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ സ്വാഗതം അറിയിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ ബജറ്റ് അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്ക്ക് പുത്തൻ ഉത്തേജനം നൽകും. ലോകമെമ്പാടുമുള്ള വിവിധ വിദഗ്ധരും നിരവധി പ്രശസ്ത മാധ്യമ സ്ഥാപനങ്ങളും ഇന്ത്യയുടെ ബജറ്റിനെയും തന്ത്രപരമായ തീരുമാനങ്ങളെയും പ്രശംസിച്ചു. ഇപ്പോൾ ഞങ്ങളുടെ കാപെക്‌സ് 2013-14 വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്, അതായത് എന്റെ ഭരണത്തിന് മുമ്പ്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ വരും കാലങ്ങളിൽ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പുതിയ ഉത്തരവാദിത്തങ്ങളും പുതിയ സാധ്യതകളും ധീരമായ തീരുമാനങ്ങളും തല്പരകക്ഷികൾ ഏറ്റെടുക്കേണ്ട സമയമാണിത്.

‘അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 04th, 10:00 am

'അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും: പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയിലൂടെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റ‌ിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ എട്ടാമത്തേതാണ് ഇത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ്- എംവി ഗംഗാ വിലാസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പ്രധാനമന്ത്രി ചെയ്ത പ്രസംഗം

January 13th, 10:35 am

ഇന്ന് നമ്മള്‍ ലോഹ്രി ഉത്സവം സന്തോഷത്തോടെയും ഉത്സാഹത്തോടെയും് ആഘോഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉത്തരായനം, മകര സംക്രാന്തി, ഭോഗി, ബിഹു, പൊങ്കല്‍ തുടങ്ങി വിവിധ ഉല്‍സവങ്ങളും നമ്മള്‍ ആഘോഷിക്കും. രാജ്യത്തും ലോകമെമ്പാടുമുള്ള ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പൽ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

January 13th, 10:18 am

ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.