മൻ കീ ബാത്ത് 2024 ജനുവരി
January 28th, 11:30 am
നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 06:33 pm
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു
January 19th, 06:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.