പ്രധാനമന്ത്രി ‘നാഗ്പൂർ മെട്രോ രണ്ടാം ഘട്ട’ത്തിന് തറക്കല്ലിടുകയും ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
December 11th, 10:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം' രാജ്യത്തിന് സമർപ്പിക്കുകയും 'നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം ഖാപ്രി മെട്രോ സ്റ്റേഷനിൽ നിർവഹിക്കുകയും ചെയ്തു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ വരെയും രണ്ട് മെട്രോ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിൽ വികസിപ്പിച്ചപ്പോൾ രണ്ടാം ഘട്ടം 6700 കോടി രൂപ ചെലവിൽ വികസിപ്പിക്കും.