ജി7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

ജി7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 18th, 02:55 pm

2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ കെയർ സ്റ്റാർമറുമായി ആശയവിനിമയം നടത്തി. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുണ്ടെന്നും വ്യാപാരം, വാണിജ്യം തുടങ്ങി നമ്മൾ ഉൾപ്പെട്ട മേഖലകളിൽ താഴേത്തട്ടിൽ ഇത് പ്രതിഫലിക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു,

യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി റൈറ്റ് ഓണറബിള്‍ ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി റൈറ്റ് ഓണറബിള്‍ ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

June 07th, 07:39 pm

ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിന്റേയും ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ (ഇരട്ട സംഭാവന)കണ്‍വെന്‍ഷന്റേയും വിജയകരമായ സമാപനത്തില്‍ പ്രധാനമന്ത്രി മോദി സംതൃപ്തി പ്രകടിപ്പിക്കുകയും ഈ നാഴികക്കല്ലിലേക്ക് നയിച്ച ഇരുപക്ഷത്തിന്റെയും ക്രിയാത്മക ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു.

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

May 06th, 08:04 pm

ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

May 06th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്പരം പ്രയോജനകരമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെയും ഡബിൾ കോൺട്രിബൂഷൻ കൺവെൻഷന്റേയും പൂർത്തീകരണത്തെ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും സ്വാഗതം ചെയ്തു

May 06th, 06:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രട്ടീഷ് പ്രധാനമന്ത്രി സർ. കെയർ സ്റ്റാർമറും ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. ഡബിൾ കോൺട്രിബൂഷൻ കൺവെൻഷന്റേയും അഭിലഷണീയവും പരസ്പരം പ്രയോജനകരവുമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെയും വിജയകരമായ പൂർത്തീകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

November 19th, 05:41 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

July 24th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ സ്വീകരിച്ചു. ലാമിയുടെ നിയമനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ബ്രിട്ടനിൽ ഗവണ്മെന്റിനു രൂപംനൽകി ആദ്യ മാസത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ മുൻകൈയെ അഭിനന്ദിക്കുകയും ചെയ്തു.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു

July 06th, 03:02 pm

യുകെയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനും തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ശ്രദ്ധേയമായ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു.

യുകെ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് സര്‍ കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 05th, 07:14 pm

യുകെ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തില്‍ സര്‍ കെയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.