ലോക കാണ്ടാമൃഗ ദിനത്തില്‍ കാണ്ടാമൃഗ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രധാനമന്ത്രി
September 22nd, 12:17 pm
ലോക കാണ്ടാമൃഗ ദിനത്തില്‍ കാണ്ടാമൃഗ സംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ധാരാളം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങള്‍ വസിക്കുന്ന അസമിലെ കാസിരംഗ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.അസമിലെ ജോര്‍ഹട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 01:50 pm
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരേ, ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 09th, 01:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികള്‍ ആരോഗ്യം, എണ്ണ, വാതകം, റെയില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്നു.പ്രധാനമന്ത്രി അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു
March 09th, 10:00 am
യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അസമിലെ കാസിരംഗ ശേീയോദ്യാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം അനുഭവിക്കാനും ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വനദുര്‍ഗ്ഗയുമായി സംവദിച്ച അദ്ദേഹം പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു. ലഖിമായ്, പ്രദ്യുമ്ന, ഫൂൽമായ് എന്നീ ആനകള്‍ക്ക് കരിമ്പ് തീറ്റ നല്‍കിയതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി മോദി പങ്കുവച്ചു.പ്രധാനമന്ത്രി മാർച്ച് 8 മുതൽ 10 വരെ അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കും
March 08th, 04:12 pm
പിഎംഎവൈ-ജിക്ക് കീഴിൽ അസമിലുടനീളം നിർമിച്ച ഏകദേശം 5.5 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും