മൂന്നാം കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് 2024ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 04th, 07:45 pm

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു

October 04th, 07:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഒക്ടോബർ 4-ന് കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പ്രധാനമന്ത്രി പങ്കെടുക്കും

October 03rd, 10:50 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ നാലിന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.