കൗശൽ ദീക്ഷാന്ത് സമാരോഹി’ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം

October 12th, 01:00 pm

നൈപുണ്യ വികസനത്തിന്റെ ഈ ആഘോഷം ശരിക്കും സവിശേഷമാണ്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളുടെ കൂട്ടായ നൈപുണ്യ പ്രദർശനമായ, കൗശൽ ദീക്ഷാന്ത് സമാരോഹ്, പ്രശംസനീയമായ സംരംഭമാണ്. ഇത് സമകാലിക ഭാരതത്തിന്റെ മുൻഗണനകളെ ഉയർത്തിക്കാട്ടുന്നു. ഇന്ന് ആയിരക്കണക്കിന് യുവാക്കൾ സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മെച്ചപ്പെട്ട ഭാവിക്കായി എല്ലാ യുവജനങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു.

'കൗശല്‍ ദീക്ഷാന്ത് സമാരോഹ് 2023'നെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

October 12th, 12:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൗശല്‍ ദീക്ഷാന്ത് സമാരോഹിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. നൈപുണ്യ വികസനത്തിന്റെ ഈ ഉത്സവം തനതായ സ്വഭാവമുള്ളതാണെന്നും രാജ്യത്തുടനീളമുള്ള നൈപുണ്യ വികസന സ്ഥാപനങ്ങളുടെ ഇന്നത്തെ സംയുക്ത ബിരുദദാന ചടങ്ങ് പ്രശംസനീയമായ സംരംഭമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യയുടെ മുന്‍ഗണനകളെയാണ് കൗശല്‍ ദീക്ഷാന്ത് സമരോഹ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് യുവാക്കളുടെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, എല്ലാ യുവജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.