കാസ്ഗഞ്ച് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

February 24th, 08:50 pm

കാസ്ഗഞ്ച് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

February 24th, 08:06 pm

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.