വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 09th, 12:35 pm

ചെറുതും വലുതുമായ എല്ലാ ഗ്രാമങ്ങളിലും മോദിയുടെ 'ഉറപ്പുള്ള വാഹനം' സംബന്ധിച്ച് കാണുന്ന ആവേശം, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഭാരതത്തിന്റെ ഓരോ കോണിലും ദൃശ്യമാണ്. ഈ വാഹനം അവരുടെ റൂട്ടിലൂടെ കടന്നുപോകാത്തപ്പോള്‍, ആളുകള്‍ തനിയെ വന്ന് ഗ്രാമത്തിലെ റോഡിന്റെ നടുവില്‍ നിന്ന് വാഹനം നിര്‍ത്തിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അവിശ്വസനീയമായ ഒരു കാര്യമാണിത്. കൂടാതെ ഞാന്‍ ഇപ്പോള്‍ ചില ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ 1.5 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് അവരുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ അവസരം ലഭിച്ചുവെന്നും ഈ അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. കഴിഞ്ഞ 10-15 ദിവസങ്ങളില്‍, ഗ്രാമത്തിലെ ആളുകളുടെ വികാരങ്ങള്‍ ഞാന്‍ ഇടയ്ക്കിടെ കാണുന്നുണ്ട്; പദ്ധതികള്‍ എത്തിയിട്ടുണ്ടോ; അവ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതടക്കം അവര്‍ക്ക് എല്ലാ വിശദാംശങ്ങളും അറിയാം.

വികസിത ഭാരത സങ്കല്‍പ്പ യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

December 09th, 12:30 pm

വികസിത ഭാരത സങ്കല്‍പ്പ യാത്ര (വി ബി എസ് വൈ) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. ഈ സ്‌കീമുകളുടെ പ്രയോജനങ്ങള്‍ ലക്ഷ്യമിട്ട എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളുടെ പൂര്‍ത്തീകരണം കൈവരിക്കുന്നതിനാണ് രാജ്യത്തുടനീളം വികസിത ഭാരത സങ്കല്‍പ്പ യാത്ര നടത്തുന്നത്. എല്ലാ ഗ്രാമങ്ങളിലും 'മോദിയുടെ ഉറപ്പ്' വാഹനം സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ ആവേശം സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അല്‍പസമയം മുമ്പ് ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, ഈ യാത്രയില്‍ 1.5 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്ഥിരമായ വീട്, ടാപ്പുള്ള കുടിവെള്ള കണക്ഷന്‍, ശുചിമുറി, സൗജന്യ ചികിത്സ, സൗജന്യ റേഷന്‍, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന്റെ നേട്ടങ്ങള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, പിഎം സ്വാനിധി യോജന, പിഎം സ്വാമിത്വ ഭൂമി കാര്‍ഡ് എന്നിവയുടെ ആനുകൂല്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓഫീസുകളൊന്നും വീണ്ടും വീണ്ടും സന്ദര്‍ശിക്കാതെ ഗവണ്‍മെന്റിന്റെ ചില പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ഗുണഭോക്താക്കളെ കണ്ടെത്തി, തുടര്‍ന്ന് അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അതുകൊണ്ട് ആളുകള്‍ പറയുന്നത്, മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്നാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We are against war, but peace is not possible without strength: PM Modi in Kargil

October 24th, 02:52 pm

Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.

PM celebrates Diwali with Armed Forces in Kargil

October 24th, 11:37 am

Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.

കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: പ്രധാനമന്ത്രി

July 28th, 12:38 pm

കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്‍മെന്റ് സ്ഥിതിഗതി കൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.