Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore

August 02nd, 08:42 pm

The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.

ഒരു വലിയ റോഡ് ഷോയ്ക്കിടെ കാൺപൂർ പ്രധാനമന്ത്രി മോദിക്ക് പിന്തുണ അറിയിച്ചു!

May 04th, 08:32 pm

ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര റോഡ്‌ഷോ നടത്തി. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാനും ഭാരതീയ ജനതാ പാർട്ടിയെ പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകൾ തടിച്ചുകൂടി. ആളുകൾ ആവേശത്തോടെ 'മോദി മോദി,' 'ഭാരത് മാതാ കി ജയ്', 'ഫിർ ഏക് ബാർ മോദി സർക്കാർ' എന്നിങ്ങനെ വിളിച്ചുപറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നഗരത്തിലൂടെ കടന്നുപോയപ്പോൾ, അനുയായികൾ പുഷ്പ ദളങ്ങൾ ചൊരിഞ്ഞു, സ്‌നേഹത്തിൻ്റെയും പിന്തുണയുടെയും ഉജ്ജ്വലമായ പ്രദർശനം കാണാൻ കഴിഞ്ഞു.

പ്രധാനമന്ത്രി ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശിക്കും

December 28th, 05:33 pm

രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

കാൺപൂർ വിമാനത്താവളത്തിലെ സിവിൽ എൻക്ലേവിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

May 26th, 09:36 pm

കാൺപൂർ വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവ് യാത്ര സുഗമമാക്കുകയും അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം പുണ്യതിഥിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 25th, 04:31 pm

അന്തരിച്ച ഹർമോഹൻ സിംഗ് യാദവ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എന്നെ ഇത്രയും സ്നേഹത്തോടെ ക്ഷണിച്ചതിന് സുഖ്‌റാം ജിയോട് ഞാൻ നന്ദിയുള്ളവനാണ്. മാത്രമല്ല, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഈ പരിപാടിക്ക്‌ കാൺപൂരിൽ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയൊരു അവസരമാണ്. ഇന്ന് നമ്മുടെ പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതി രാജ്യത്തെ നയിക്കാൻ പോകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെയും എല്ലാവരേയും ഉൾക്കൊള്ളുന്ന ശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്. ഈ അവസരത്തിൽ ഇന്ന് ഡൽഹിയിൽ വിവിധ സുപ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകൾക്കായി ഡൽഹിയിലെ എന്റെ സാന്നിധ്യം തികച്ചും സ്വാഭാവികവും ആവശ്യവുമാണ്. അതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നു.

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 25th, 04:30 pm

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.

പ്രധാനമന്ത്രി നാളെ യുപി സന്ദർശിക്കും

June 02nd, 03:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജൂൺ 3-ന്) ഉത്തർപ്രദേശ് സന്ദർശിക്കും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും, അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും . ഏകദേശം 1:45ന് , പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ അനുഗമിച്ച് അദ്ദേഹം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ. ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും, തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമായ മിലൻ കേന്ദ്രം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും അത് ഇന്ന് ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിക്കുകയും ചെയുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

February 14th, 12:10 pm

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് കാൺപൂർ ദേഹാത്തിൽ പ്രധാനമന്ത്രി മോദി ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വോട്ടർമാരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവരോട്, റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 14th, 12:05 pm

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് കാൺപൂർ ദേഹാത്തിൽ പ്രധാനമന്ത്രി മോദി ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വോട്ടർമാരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവരോട്, റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.

പ്രധാനമന്ത്രി മോദി കാൺപൂർ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തു, മുഖ്യമന്ത്രി യോഗിയോടൊപ്പം യാത്ര ചെയ്തു

December 28th, 02:11 pm

കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച സർവീസിന്റെ ഉദ്ഘാടനത്തിനും പരിശോധനയ്ക്കും ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്ര ചെയ്തു.

Double engine government knows how to set big goals and achieve them: PM Modi

December 28th, 01:49 pm

PM Narendra Modi inaugurated Kanpur Metro Rail Project and Bina-Panki Multiproduct Pipeline Project. Commenting on the work culture of adhering to deadlines, the Prime Minister said that double engine government works day and night to complete the initiatives for which the foundation stones have been laid.

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 28th, 01:46 pm

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിച്ച അദ്ദേഹം ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ യാത്രയും നടത്തി. ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Embrace challenges over comforts: PM Modi at IIT, Kanpur

December 28th, 11:02 am

Prime Minister Narendra Modi attended the 54th Convocation Ceremony of IIT Kanpur. The PM urged the students to become impatient for a self-reliant India. He said, Self-reliant India is the basic form of complete freedom, where we will not depend on anyone.

കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ബിരുദങ്ങൾ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

December 28th, 11:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാൺപൂരിലെ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും ഇൻ-ഹൗസ് ബ്ലോക്ക്ചെയിൻ-ഡ്രൈവൺ ടെക്നോളജി വഴി ഡിജിറ്റൽ ബിരുദങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ഡിസംബർ 28 ന് കാൺപൂർ സന്ദർശിച്ച്‌ കാൺപൂർ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും

December 26th, 04:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 28 ന് കാൺപൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1:30 ന് കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പരിപാടിയിൽ ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.

2021 ഡിസംബർ 28-ന് കാൺപൂർ ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിടുക

December 21st, 07:35 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഡിസംബർ 28 ന് ചൊവ്വാഴ്ച കാൺപൂർ ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യും.

അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 14th, 12:01 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി

September 14th, 11:45 am

അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച തറക്കല്ലിടും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും

September 13th, 11:20 am

ഉത്തർപ്രദേശിലെ അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിയോടെ നിർവ്വഹിക്കും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഡ് നോഡിന്റെയും രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും പ്രദർശന മാതൃകകളും പ്രധാനമന്ത്രി സന്ദർശിക്കും.

പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ സംവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

July 08th, 03:57 pm

കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ നൂറിലധികം ഡയറക്ടര്‍മാരുമായുള്ള ആശയവിനിമയത്തിന് ശേഷം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സംവാദത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചു. ഐഐഎസ്സി ബംഗളൂരു, ഐഐടി മുംബൈ, ഐഐടി ചെന്നൈ, ഐഐടി കാണ്‍പൂര്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.