ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി

November 27th, 12:19 pm

കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു .കോൺഗ്രസിന്റെ മോശമായ ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.

കണ്ട്ല തുറമുഖ ട്രസ്റ്റിന്റെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി പ്രാരംഭം കുറിച്ചു

കണ്ട്ല തുറമുഖ ട്രസ്റ്റിന്റെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി പ്രാരംഭം കുറിച്ചു

May 22nd, 04:01 pm

കണ്ട്ല തുറമുഖത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖ-നേതൃത്വത്തിലുള്ള വികസനത്തിന് ഊന്നൽ നൽകി. ഇന്ത്യയുടെ പുരോഗതിക്കായി മികച്ച തുറമുഖങ്ങൾ അനിവാര്യമാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി കണ്ട്ല ഉയർന്നിരിക്കുന്നു എന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. പശ്ചാത്തല സൗകര്യങ്ങൾ, കാര്യക്ഷമത, സുതാര്യത എന്നിവ സാമ്പത്തിക വളർച്ചയുടെ ആണിക്കല്ലുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും: ഗാന്ധിനഗറില്‍ നാളെ ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും: ഗാന്ധിനഗറില്‍ നാളെ ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കും

May 22nd, 12:18 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തില്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് കച്ചില്‍ നിര്‍വ്വഹിക്കും. നാളെ, ഫെബ്രുവരി 23 ചൊവ്വാഴ്ച, ഗാന്ധി നഗറില്‍ നടക്കുന്ന ആഫ്രിക്കന്‍ വികസന ബാങ്കിന്റെ വാര്‍ഷിക സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.