പ്രധാനമന്ത്രി മോദി ഇന്ത്യ-ഉഗാണ്ട ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു

July 25th, 12:41 pm

ശേഷി വർദ്ധിപ്പിക്കൽ , മാനവവിഭവശേഷി വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഉഗാണ്ടയോടൊപ്പം പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യ-ഉഗാണ്ട ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്ത് ലഭ്യമായിട്ടുള്ള ധാരാളം പ്രകൃതിവിഭവങ്ങളുടെ മൂല്യം കൂട്ടുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ഇന്ത്യയുടെ വളർച്ചാ ഗതിയെക്കുറിച്ചും രാജ്യത്ത് വരുന്ന മാറ്റങ്ങളെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.