അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
July 04th, 11:40 pm
അമേരിക്കൻ ഐക്യനാടുകളുടെ 246-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ്, കമലാ ഹാരിസ്, യു എസ്എയിലെ ജനങ്ങൾ എന്നിവർക്ക് ആശംസകൾ നേർന്നു.രണ്ടാമത് ആഗോള കോവിഡ് വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 12th, 08:58 pm
കോവിഡ് മഹാമാരി ജനജീവിതത്തെയും വിതരണശൃംഖലയേയും ദോഷകരമായി ബാധിക്കുകയും ആഗോള സമൂഹങ്ങളുടെ സഹനശക്തി പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഈ മഹാമാരിക്കെതിരെ ജനകേന്ദ്രീകൃത തന്ത്രം നടപ്പിലാക്കിയിരിക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷം ആരോഗ്യരംഗത്തിനായി ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന തുക നിക്കിവച്ചിരിക്കുന്നു.രണ്ടാം ഗ്ലോബൽ കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
May 12th, 06:35 pm
അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന രണ്ടാം ആഗോള കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ‘മഹാമാരിയുടെ ക്ഷീണമകറ്റുകയും തയ്യാറെടുപ്പിന് മുൻഗണന നൽകുകയും ചെയ്യുക’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ നടത്തി.യുഎസ്എ വൈസ് പ്രസിഡന്റ് ശ്രീമതി കമല ഹാരിസുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമര്‍ശങ്ങള്‍
September 24th, 02:15 am
നിങ്ങള്‍ എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളസ്വാഗതത്തിന് ആദ്യംതന്നെ ഞാന്‍ നന്ദി അറിയിക്കുന്നു. ശ്രേഷ്ഠരേ, ചില മാസങ്ങള്‍ക്ക് മുമ്പ് നമുക്കു തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായി. അന്നു നാം വിശദമായ ചര്‍ച്ച നടത്തി. ആ സമയത്തും നിങ്ങള്‍ എന്നോട് വളരെ ഊഷ്മളമായും സ്വാഭാവികമായും സംസാരിച്ച രീതി, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. വളരെ നന്ദി. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അഭിമുഖീകരിക്കുകയായിരുന്നു; ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയം. അതിനാല്‍, ഒരു കുടുംബത്തെപ്പോലെ, ബന്ധുവിനോടെന്നപോലെ ഊഷ്മളമായി നിങ്ങള്‍ സഹായഹസ്തം നീട്ടി. നിങ്ങള്‍ അന്ന് എന്നോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാക്കുകള്‍, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിനെപ്പോലെ, സഹകരണത്തിന്റെ സന്ദേശവും സംവേദനക്ഷമത നിറഞ്ഞതുമായിരുന്നു ആ സംഭാഷണം. അതിനു ശേഷം, യുഎസ് ഗവണ്‍മെന്റും യുഎസ് കോര്‍പ്പറേറ്റ് മേഖലയും ഇന്ത്യന്‍ സമൂഹവും എല്ലാം ഇന്ത്യയെ സഹായിക്കാന്‍ ഒത്തുചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തി
September 24th, 02:14 am
യു.എസ്. സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബര്‍ 23 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ച് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ യുഎസ്എ സന്ദർശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ പുറപ്പെടൽ പ്രസ്താവന
September 22nd, 10:37 am
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഞാൻ 2021 സെപ്റ്റംബർ 22 മുതല്‍ 25 വരെ യുഎസ്എ സന്ദർശിക്കും.കമലാ ഹാരിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
January 21st, 09:19 am
അമേരിക്കൻ വൈസ് പ്രെസിഡന്റായി സ്ഥാനമേറ്റ കമലാ ഹാരിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്‍ ബൈഡനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
November 17th, 11:58 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 08th, 10:23 am
യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.