കഡ്‌വ പാട്ടിദാർ സമാജിന്റെ നൂറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ
May 11th, 12:48 pm
കച്ചി പട്ടേലുകള്‍ കച്ചിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാണ്. ഇന്ത്യയുടെ ഏത് ഭാഗത്തു ഞാന്‍ പോകുമ്പോഴും അവിടെ ഈ സമൂഹത്തില്‍ നിന്നുള്ള ആളുകളെ കാണാറുണ്ട്. അതുകൊണ്ടാണ് കച്ചിലെ ജനങ്ങള്‍ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ലോകമെമ്പാടും കറങ്ങുന്നുവെന്ന് പറയുന്നത്. എവിടെ അവര്‍ താമസിക്കുന്നുവോ അവിടെ അവര്‍ കച്ചിന്റെ സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തുന്നു. പരിപാടിയില്‍ സന്നിഹിതരായിട്ടുള്ള ശാരദാപീഠത്തിലെ ജഗദ്ഗുരു പൂജ്യ ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ പുരുഷോത്തം ഭായ് രൂപാല, അഖിലേന്ത്യ കച്ച് കഡ്‌വ പാട്ടിദാര്‍ സമാജ് പ്രസിഡന്റ് ശ്രീ അബ്ജി ഭായ് വിശ്രം ഭായ് കനാനി മറ്റെ് ഭാരവാഹികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള എന്റെ എല്ലാ സഹോദരീസഹോദരന്മാരെ!കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറാം വാര്‍ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 11th, 12:10 pm
കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറാം വാര്‍ഷികാഘോഷത്തെ വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.