ലെഫ്റ്റനന്റ് ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിന ആഘോഷത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 27th, 02:46 pm
രഞ്ചോദാസ് ജിയുടെയും അരവിന്ദ് ഭായിയുടെയും സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ ഞാൻ പോയിരുന്നു. ശ്രീരാമന്റെയും ജാനകിയുടെയും ദർശനം, ഋഷിമാരുടെ മാർഗനിർദേശം, സംസ്‌കൃത കോളേജിലെ വിദ്യാർത്ഥികളുടെ അത്ഭുതകരമായ വേദമന്ത്രങ്ങൾ എന്നിവയിൽ എനിക്കുണ്ടായ അനുഭവം വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ്.മധ്യപ്രദേശിലെ ചിത്രകൂടത്തില്‍ അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 27th, 02:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ചിത്രകൂടത്തില്‍, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് 1968ല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജാണ് സ്ഥാപിച്ചത്. ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ഒരാളായിരുന്നു ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍, രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗാഥയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.കെ.കെ. പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 15th, 11:01 am
എന്റെ കച്ചി സഹോദരന്മാരേ, നിങ്ങൾക്ക് സുഖമാണോ? എല്ലാം സുഖമാണോ? ഇന്ന് നമ്മുടെ സേവനത്തിനായി കെ.കെ. പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
April 15th, 11:00 am
ഗുജറാത്തിലെ ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഭുജിലെ ശ്രീ കച്ചി ലെവ പട്ടേല്‍ സമാജാണ് ആശുപത്രി നിര്‍മ്മിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.