കോവിഡ് 19 സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

April 08th, 09:24 pm

നിലവിലുള്ള സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിക്ക1ണ്ട് നിങ്ങള്‍ എല്ലാവരും വളരെ പ്രധാനപ്പെട്ട ധാരാളം ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുകയുണ്ടായി. കൊറോണ വീണ്ടും അതിവേഗത്തില്‍ വ്യാപിക്കുന്ന, അതുമൂലമുള്ള മരണ നിരക്ക് കുത്തനെ ഉയരുന്ന ചില സംസ്ഥാനങളുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്തി എന്നതു സ്വാഭാവികമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ നല്കാവുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നല്ല നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ മുന്നോട്ടു വയ്ക്കണം. കാരണം നയങ്ങള്‍ രൂപപ്പെടുത്താന്‍ അവയും വളരെ ഫലപ്രദമായിരിക്കും.

കോവിഡ് -19 സ്ഥിതി സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

April 08th, 09:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിഡ് -19 സ്ഥിതിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.