ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

December 06th, 08:07 pm

ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നീതി, സമത്വം, മാനവികതയുടെ സംരക്ഷണം എന്നീ മൂല്യങ്ങൾക്കായി ശ്രീ ഗുരു തേഗ് ബഹാദുർ ജി കാട്ടിയ സമാനതകളില്ലാത്ത ധൈര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും

December 02nd, 07:05 pm

പരിവർത്തനാത്മകമായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ 3 ന് ഉച്ചയ്ക്ക് 12ന് ചണ്ഡീഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

75 years of the Supreme Court further enhance the glory of India as the Mother of Democracy: PM Modi

August 31st, 10:30 am

PM Modi, addressing the National Conference of District Judiciary, highlighted the pivotal role of the judiciary in India's journey towards a Viksit Bharat. He emphasized the importance of modernizing the district judiciary, the impact of e-Courts in speeding up justice, and reforms like the Bharatiya Nyaya Sanhita. He added that the quicker the decisions in cases related to atrocities against women, the greater will be the assurance of safety for half the population.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു

August 31st, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് ​കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും.

നിയമജ്ഞൻ ഫാലി നരിമാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

February 21st, 11:12 am

നിയമജ്ഞൻ ശ്രീ ഫാലി നരിമാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്തംബര്‍ 23ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 22nd, 02:10 pm

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്റ്റംബര്‍ 23-ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

April 26th, 08:01 pm

അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 26th, 08:00 pm

റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.

സിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 03rd, 03:50 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 03rd, 12:00 pm

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.

നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 15th, 12:42 pm

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഈ സുപ്രധാന യോഗം നടക്കുന്നത് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പ്രൗഢിയിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, പൊതുതാൽപ്പര്യത്തിനായുള്ള സർദാർ പട്ടേലിന്റെ പ്രചോദനം നമ്മെ ശരിയായ ദിശയിലേക്ക് നയിക്കുക മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

ഗുജറാത്തിലെ ഏകതാനഗറിൽ നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 15th, 12:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു.

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 30th, 10:01 am

ചീഫ് ജസ്റ്റിസ് ശ്രീ എൻ വി രമണ ജി, ജസ്റ്റിസ് ശ്രീ യു.യു. ലളിത് ജി, ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തെ നിയമമന്ത്രിയുമായ ശ്രീ കിരൺ ജി, സുപ്രീം കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ, ഞങ്ങളുടെ സഹമന്ത്രി ശ്രീ എസ്.പി ബാഗേൽ ജി, ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ, ചെയർമാൻമാർ, സെക്രട്ടറിമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ, എല്ലാ ബഹുമാനപ്പെട്ട അതിഥികളേ , മഹതികളേ , മാന്യരേ !

PM addresses inaugural session of First All India District Legal Services Authorities Meet

July 30th, 10:00 am

PM Modi addressed the inaugural session of the First All India District Legal Services Authorities Meet. The Prime Minister said, This is the time of Azadi Ka Amrit Kaal. This is the time for the resolutions that will take the country to new heights in the next 25 years. Like Ease of Doing Business and Ease of Living, Ease of Justice is equally important in this Amrit Yatra of the country.

ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം പുണ്യതിഥിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 25th, 04:31 pm

അന്തരിച്ച ഹർമോഹൻ സിംഗ് യാദവ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എന്നെ ഇത്രയും സ്നേഹത്തോടെ ക്ഷണിച്ചതിന് സുഖ്‌റാം ജിയോട് ഞാൻ നന്ദിയുള്ളവനാണ്. മാത്രമല്ല, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഈ പരിപാടിക്ക്‌ കാൺപൂരിൽ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയൊരു അവസരമാണ്. ഇന്ന് നമ്മുടെ പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതി രാജ്യത്തെ നയിക്കാൻ പോകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെയും എല്ലാവരേയും ഉൾക്കൊള്ളുന്ന ശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്. ഈ അവസരത്തിൽ ഇന്ന് ഡൽഹിയിൽ വിവിധ സുപ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകൾക്കായി ഡൽഹിയിലെ എന്റെ സാന്നിധ്യം തികച്ചും സ്വാഭാവികവും ആവശ്യവുമാണ്. അതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നു.

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 25th, 04:30 pm

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.

ഭായ് തരു സിംഗ് ജിയെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

October 09th, 03:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭായ് തരു സിംഗ് ജിയുടെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സുബ്രഹ്മണ്യഭാരതിയുടെ നൂറാം ചരമവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

September 11th, 11:06 pm

മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ നൂറാം പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഭരണഘടനയുടെ 127 -ാം ഭേദഗതി ബിൽ ഇരുസഭകളിലും പാസാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 11th, 11:00 pm

ഭരണഘടനയുടെ 127 -ാം ഭേദഗതി ബിൽ ഇരുസഭകളിലും പാസായത് രാഷ്ട്രത്തിന്റെ ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

PM Modi addresses public meetings at West Bengal’s Bardhaman, Kalyani and Barasat

April 12th, 11:59 am

PM Modi addressed three mega rallies in West Bengal’s Bardhaman, Kalyani and Barasat today. Speaking at the first rally the PM said, “Two things are very popular here- rice and mihi dana. In Bardhaman, everything is sweet. Then tell me why Didi doesn't like Mihi Dana. Didi's bitterness, her anger is increasing every day because in half of West Bengal's polls, TMC is wiped out. People of Bengal hit so many fours and sixes that BJP has completed century in four phases of assembly polls.”