യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

September 22nd, 12:11 pm

ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍

വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ‌ഉച്ചകോടി

September 22nd, 12:06 pm

2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.

സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും

September 22nd, 12:00 pm

ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന

September 22nd, 11:51 am

ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.

ക്വാഡ് നേതാക്കളുടെ ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളപരിഭാഷ

September 22nd, 06:25 am

ഈ സുപ്രധാന പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ബൈഡനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. താങ്ങാനാവുന്നതും പ്രാപ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള നമ്മുടെ പങ്കാളിത്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഇന്‍ഡോ-പസഫിക്കിനായി നാം ''ക്വാഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവ്''ആരംഭിച്ചിരുന്നു. മാത്രമല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള ഒരു വെല്ലുവിളിയെ നേരിടാന്‍ ക്വാഡില്‍ നാം കൂട്ടായി തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

September 22nd, 06:10 am

ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ജോസഫ് ബൈഡന്‍ ആതിഥേയത്വം വഹിച്ച ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു

September 22nd, 05:21 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്തംബർ 21നു ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവർ പങ്കെടുത്തു.

ക്വാഡ് നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പരിഭാഷ

September 22nd, 02:30 am

എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍, എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്നത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്വാഡിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രസിഡന്റ് ബൈഡന്റെ സ്വന്തം നഗരമായ വില്‍മിംഗ്ടണിനെക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. ആംട്രാക് ജോ എന്ന നിലയില്‍ ഈ നഗരവുമായും 'ഡെലാവെയറുമായും' ബന്ധപ്പെട്ടിരിക്കുന്ന നിങ്ങള്‍ ക്വാഡുമായി സമാനമായ ഒരു ബന്ധം വളര്‍ത്തിയെടുത്തു.

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

September 22nd, 02:02 am

ഡെലവേയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബൈഡൻ വിൽമിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചു.

പ്രധാനമന്ത്രി മോദി ഫിലാഡൽഫിയയിലെത്തി ചേർന്നു

September 21st, 09:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ ഫിലാഡൽഫിയയിലെത്തി ചേർന്നു. ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തിന് ഹൃദയസ്പർശിയായ സ്വീകരണം നൽകി. പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയും ഉൾപ്പെടുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

September 21st, 04:15 am

പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന്, ഞാന്‍അമേരിക്കയിലേക്ക് പുറപ്പെടുകയാണ്.

സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം

September 19th, 03:07 pm

2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു

August 26th, 10:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

June 17th, 07:44 pm

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ

June 05th, 11:07 pm

അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

യുഎസ് സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാരെ പ്രധാനമന്ത്രി സ്വീകരിച്ചു

November 10th, 08:04 pm

യു.എസ് സ്റ്റേറ്റ് സെക്രട്ടറി, ബഹുമാനപ്പെട്ട ശ്രീ. ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി എച്ച്.ഇ. ശ്രീ ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയ്ക്കായുള്ള പങ്കാളിത്തം

September 09th, 09:40 pm

ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും (PGII), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്നിവയ്ക്കായുള്ള പങ്കാളിത്തം സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാന​മന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേതൃത്വം നൽകി. 2023 സെപ്റ്റംബർ 9ന് ജി-20 ഉച്ചകോടിക്കിടെയായിരുന്നു പരിപാടി.

ആഗോള അടിസ്ഥാനസൗകര്യ നിക്ഷേപ പങ്കാളിത്തം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

September 09th, 09:27 pm

ഈ പ്രത്യേക പരിപാടിയിലേക്ക് ഊഷ്മളവും ഹൃദയംഗമവുമായി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ പരിപാടിയിൽ സഹ-അധ്യക്ഷനാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, സുപ്രധാനവും ചരിത്രപരവുമായ ഒരു കരാറിലേക്ക് എത്തിച്ചേരുന്നതിന് നാമെല്ലാവരും സാക്ഷിയായി. വരും കാലങ്ങളിൽ, ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി ഇത് മാറും.

ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന

September 08th, 11:18 pm

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉറ്റവും ശാശ്വതവുമായ പങ്കാളിത്തം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ജൂനിയറിനെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ, 2023 ജൂണിലെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ ഗംഭീര നേട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഗണ്യമായ പുരോഗതിക്ക് നേതാക്കൾ അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി

September 08th, 09:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂ ഡൽഹിയിൽ യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ബൈഡൻ, 2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും.