540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

April 27th, 09:11 pm

കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിയില്‍ സ്ഥിതി ചെയ്യുന്ന 540 മെഗാവാട്ട് (മെഗാവാട്ട്) ക്വാര്‍ ജലവൈദ്യുത പദ്ധതിക്കായി 4526.12 കോടി രൂപയുടെ നിക്ഷേപത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി), ജമ്മുകാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (ജെ.കെ.എസ്.പി.ഡി.സി) എന്നിവയ്ക്ക് 2022 ഏപ്രില്‍ 27ന് യഥാക്രമം 51%വും 49% ഉം ഓഹരി പങ്കാളിത്തമുള്ള മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (എം/എസ് സി.വി.പി.പി.എല്‍) ആണ് പദ്ധതി നടപ്പാക്കുക.