പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഭൂട്ടാൻ രാജാവ്
June 05th, 08:05 pm
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്‌ചുക് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ഭൂട്ടാൻ രാജാവ് ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
March 22nd, 06:32 pm
വളരെ അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദത്തില്‍ പ്രധാനമന്ത്രിയും ഭൂട്ടാന്‍ രാജാവും അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും അടുത്ത ബന്ധം രൂപപ്പെടുത്തുന്നതില്‍ ഡ്രക് ഗയാല്‍പോസ് തുടര്‍ച്ചയായി നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.പ്രധാനമന്ത്രി ഭൂട്ടാനിലെത്തി
March 22nd, 09:53 am
2024 മാര്‍ച്ച് 22 മുതല്‍ 23 വരെ നടക്കുന്ന ഭൂട്ടാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാരോയില്‍ എത്തി. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റ പാരമ്പര്യവും അയല്‍പക്കം ആദ്യം നയത്തിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലും അനുസരിച്ചാണ് സന്ദര്‍ശനം.പ്രധാനമന്ത്രി മാര്‍ച്ച് 21നും 22നും ഭൂട്ടാന്‍ സന്ദര്‍ശിക്കും
March 22nd, 08:06 am
സന്ദര്‍ശന വേളയില്‍ ഭൂട്ടാന്‍ രാജാവ് ആദരണീയനായ ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഭൂട്ടാന്റെ നാലാമത്തെ രാജാവ് ആദരണീയനായ ജിഗ്മേ സിങ്യേ വാങ്ചുക്കും ഉള്‍പ്പെടുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി
April 04th, 06:00 pm
ഭൂട്ടാൻ രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഊഷ്മളവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ഞങ്ങളുടെ ഉറ്റ സൗഹൃദവും തുടർച്ചയായുള്ള ഡ്രക് ഗയാൽപോസിന്റെ കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കുന്നു.