Prime Minister condoles the loss of lives in fire accident in Jhansi medical college
November 16th, 08:23 am
Prime Minister Shri Narendra Modi today condoled the loss of lives in the Jhansi Medical college in Uttar Pradesh. He assured that under the state government’s supervision, the local administration is engaged in helping the victims in every possible way.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.ഉത്തർപ്രദേശിലെ ഝാൻസിയിലെ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
September 05th, 10:09 pm
ഉത്തർപ്രദേശിലെ ഝാൻസിയിൽ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമായി പൊതുജന പങ്കാളിത്തത്തിലൂടെ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും ശ്രീ മോദി അഭിനന്ദിക്കുകയും ചെയ്തു.ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 01st, 03:51 pm
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് ജി, റെയിൽവേ മന്ത്രി അശ്വിനി ജി, മറ്റെല്ലാ പ്രമുഖരും, ഭോപ്പാലിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരും.മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
April 01st, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.ഝാൻസിയിലെ ലോകോത്തര സ്റ്റേഷൻ ഝാൻസിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ ടൂറിസവും വാണിജ്യവും ഉറപ്പാക്കും: പ്രധാനമന്ത്രി
March 26th, 10:54 am
ഝാൻസിയിലെ ലോകോത്തര സ്റ്റേഷൻ ഝാൻസിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ ടൂറിസവും വാണിജ്യവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലുടനീളം ആധുനിക സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ അവിഭാജ്യ ഘടകമാണിതെന്നും മോദി പറഞ്ഞു.റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
November 19th, 08:58 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിച്ചു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ലെന്ന് ശ്രീ മോദി പറഞ്ഞു.ಉತ್ತರ ಪ್ರದೇಶದ ಫತೇಪುರ್ನಲ್ಲಿ ಸಾರ್ವಜನಿಕ ಸಭೆಯನ್ನು ಉದ್ದೇಶಿಸಿ ಪ್ರಧಾನಿ ಮೋದಿ ಮಾತನಾಡಿದರು
February 17th, 04:07 pm
ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബി ജെ പിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഞാൻ പഞ്ചാബിൽ നിന്നാണ് വരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുക എന്നതാണ് പഞ്ചാബിലെ മാനസികാവസ്ഥ. യുപി തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ബിജെപിക്ക് വോട്ട് ചെയ്യുകയാണ്. ഹോളിക്ക് മുന്നോടിയായി മാർച്ച് 10 ന് വിജയത്തിന്റെ വർണ്ണാഭമായ ആഘോഷങ്ങൾ നടത്താൻ ഉത്തർപ്രദേശിലെ ജനങ്ങൾ തീരുമാനിച്ചു.കൊറോണ വൈറസും വാക്സിനെ എതിർക്കുന്നവരും അതിനെ ഭയക്കുന്നു: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ പ്രധാനമന്ത്രി മോദി
February 17th, 04:01 pm
ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബി ജെ പിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഞാൻ പഞ്ചാബിൽ നിന്നാണ് വരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുക എന്നതാണ് പഞ്ചാബിലെ മാനസികാവസ്ഥ. യുപി തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ബിജെപിക്ക് വോട്ട് ചെയ്യുകയാണ്. ഹോളിക്ക് മുന്നോടിയായി മാർച്ച് 10 ന് വിജയത്തിന്റെ വർണ്ണാഭമായ ആഘോഷങ്ങൾ നടത്താൻ ഉത്തർപ്രദേശിലെ ജനങ്ങൾ തീരുമാനിച്ചു.എൻസിസി ദിനത്തിൽ എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
November 28th, 06:14 pm
എൻസിസി ദിനത്തിൽ എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തുടനീളമുള്ള എൻസിസി പൂർവ്വ വിദ്യാർത്ഥികളോട് അവരുടെ പിന്തുണയും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും നൽകി എൻസിസി അലുംനി അസോസിയേഷനെ സമ്പന്നമാക്കാൻ ശ്രീ മോദി അഭ്യർത്ഥിച്ചു.ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 28th, 11:30 am
ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 05:39 pm
സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു
November 19th, 05:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.യുപിയിലെ മഹോബയില്‍ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു പ്രധാനമന്ത്രിയുടെ പ്രസംഗം
November 19th, 02:06 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയിലെ ജനപ്രിയ കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ ഡോ. മഹേന്ദ്ര സിംഗ് ജി, ശ്രീ ജി.എസ്. ധര്‍മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ ആര്‍.കെ. സിംഗ് പട്ടേല്‍ ജി, ശ്രീ പുഷ്‌പേന്ദ്ര സിംഗ് ജി, യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും നിയമസഭയിലെയും സഹപ്രവര്‍ത്തകരായ ശ്രീ സ്വതന്ത്രദേവ് സിംഗ് ജി, ശ്രീ രാകേഷ് ഗോസ്വാമി ജി, മറ്റ് ജനപ്രതിനിധികളേ, ഇവിടെ സന്നിഹിതരായ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,ഉത്തർപ്രദേശിലെ മഹോബയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു
November 19th, 02:05 pm
ഉത്തർപ്രദേശിലെ മഹോബയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനും ഈ പദ്ധതികൾ സഹായകമാകും. അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്ളർ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 2000 കോടിയിലേറെയാണ്. മഹോബ, ഹമീർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ ഏകദേശം 65000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഇത് ഉപകരിക്കും, മേഖലയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികൾ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കും. ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 14th, 12:01 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി
September 14th, 11:45 am
അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച തറക്കല്ലിടും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും
September 13th, 11:20 am
ഉത്തർപ്രദേശിലെ അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിയോടെ നിർവ്വഹിക്കും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഡ് നോഡിന്റെയും രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും പ്രദർശന മാതൃകകളും പ്രധാനമന്ത്രി സന്ദർശിക്കും.ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 12th, 03:21 pm
സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം
March 12th, 10:31 am
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്