നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ആരംഭിച്ച പദ്ധതികളുടെയും രേഖകൾ കൈമാറിയതിന്റെയും പ്രഖ്യാപനങ്ങളുടെയും പട്ടിക

April 02nd, 01:02 pm

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയും ചേർന്ന് നാല് പ്രധാന പദ്ധതികൾ ആരംഭിച്ചു. നേപ്പാളിൽ റുപേ കാർഡ് പുറത്തിറക്കിയതും ഇതിൽ ഉൾപ്പെടുന്നു. അയൽ രാജ്യവും ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേർന്നു.

ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ്: പ്രധാനമന്ത്രി മോദി ജനക്പൂരിൽ

May 11th, 12:25 pm

ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ് എന്ന് നേപ്പാളിലെ ജനക്പൂരിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുരാതനകാലം മുതലേ എങ്ങനെ നേപ്പാളും ഇന്ത്യയും ആഴത്തിൽ ബന്ധപ്പെട്ടിരുന്നു എന്നും, പാരമ്പര്യം, വ്യാപാരം, ഗതാഗതം, വിനോദസഞ്ചാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള വ്യാപാരം എന്നിവ എടുത്തുപറഞ്ഞു.

നര്‍മ്മദയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ടിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ബറൂച്ചില്‍ പൊതുയോത്തെ അഭിസംബോധന ചെയ്തു

October 08th, 03:15 pm

നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ബാദ്ബട്ട് അണക്കെട്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് തറക്കില്ലിട്ടു. ഇതിന്റെ ഭാഗമായുള്ള ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ബറൂച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ച് ഉഡ്‌ന (സൂറത്ത്, ഗുജറാത്ത്) ജയ്‌നഗറിനും(ബീഹാര്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്പ്രസും പ്രധാനമന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഗുജറാത്ത് നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുന്നതിന്റെ സൂചകമായി അദ്ദേഹം ശിലാഫലകങ്ങള്‍ അനാച്ഛാദനവും ചെയ്തു.