ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:32 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ല്‍ വെങ്കലമെഡല്‍ നേടിയതിന് തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:26 am

ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 55 ഇനത്തിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ്37 ഇനത്തില്‍ ഹാനിയുടെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:42 pm

2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ്37 ഇനത്തില്‍ സ്വര്‍ണം നേടിയ ഹാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ പുഷ്‌പേന്ദ്ര സിംഗിന്റെ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 01:26 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പുഷ്‌പേന്ദ്ര സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 ഇനത്തില്‍ സുമിത് ആന്റിലിന്റെ സ്വര്‍ണമെഡലും ലോക റെക്കോര്‍ഡും ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 01:24 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ്64 2 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുകയും പാരാ ഏഷ്യന്‍ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും സൃഷ്ടിക്കുകയും ചെയ്ത സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്: പ്രധാനമന്ത്രി മോദി

October 14th, 10:34 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാമത് സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 14th, 06:35 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ നീരജ് ചോപ്രയുടെ തുടർച്ചയായ രണ്ടാം സ്വർണമെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

October 04th, 08:21 pm

2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ കിഷോർ ജെനയുടെ വെള്ളി മെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

October 04th, 08:16 pm

2022-ൽ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ വെള്ളി മെഡൽ നേടിയ കിഷോർ ജെനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

May 06th, 10:57 am

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

July 24th, 09:51 am

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി

September 09th, 02:41 pm

ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം

September 09th, 10:00 am

2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു

പാരാലിമ്പിക്‌സ് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 30th, 05:43 pm

ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സ് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ പാര-അത്‌ലറ്റ് സംഘവുമായുള്ള ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

August 17th, 11:01 am

ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യയുടെ പാരാ അത്‌ലറ്റ് സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി

August 17th, 11:00 am

ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര യുവജനകാര്യ, കായിക- വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.

എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 16th, 10:56 am

ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!

ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 06:24 pm

ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 06:12 pm

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ് കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ്‌ കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ പ്രസംഗം

July 13th, 05:02 pm

നിങ്ങളുമായി സംസാരിക്കുന്നത് എനിക്ക് ആനന്ദമാണ്. നിങ്ങള്‍ എല്ലാവരോടും സംസാരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിങ്ങളുടെ ആവേശവും അഭിനിവേശവും അനുഭവിക്കാന്‍ സാധിക്കും. എന്നോടൊപ്പം സന്നിഹിതനായിരിക്കുന്നത് രാജ്യത്തിന്റെ കായിക വകുപ്പു മന്ത്രി ശ്രീ അനുരാഗ് താക്കൂറാണ്. അതുപോലെ നമ്മുടെ ഇപ്പോഴത്തെ നിയമ മന്ത്രി ശ്രീ.കിരണ്‍ രഞ്ജുജിയും. ഏതാനും ദിവസം മുമ്പു വരെ കായിക വകുപ്പു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സംഘത്തിലുള്ള ഏറ്റവും ചെറുപ്പക്കാരനായ മന്തരി കായിക വകുപ്പ് സഹമന്ത്രി ശ്രീ നിഷിത് പ്രാമാണിക് ആണ്. എല്ലാ കായിക സംഘടനകളുടെയും അദ്ധ്യക്ഷന്മാരെ, അതിലെ അംഗങ്ങളെ, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെ, കായിക താരങ്ങളുടെ മാതാപിതാക്കളെ, ഇന്ന് നാം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയാണ് സംസാരിക്കുക. നിങ്ങള്‍ എല്ലാവരും ഇവിടെ ഡല്‍ഹിയിലെ എന്റെ വസതിയില്‍ അതിഥികളായില്‍ അതിഥികളായിരുന്നെങ്കില്‍, നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത്. മുമ്പ് ഞാന്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ദര്‍ഭം കൂടുതല്‍ വിലപ്പെട്ടതുമായിരുന്നു. എന്നാല്‍ ഇക്കുറി കൊറോണ കാരണം അത് സാധിക്കുന്നില്ല. അതിനുമുപരി നമ്മുടെ പകുതിയിലധികം കളിക്കാര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദേശത്തുമാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു, നിങ്ങള്‍ തിരികെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കാണും. കൊറോണ മൂലം അനേകം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒളിമ്പിക്‌സ് പോലും മാറി, നിങ്ങളുടെ തയാറെടുപ്പുകള്‍ മാറി, വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി കേവലം പത്തു ദിനങ്ങളെ അവശേഷിക്കുന്നുള്ളൂ. ടോക്കിയോയിലും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുന്നത്.