ബീഹാറിലെ ജമുയിയിലെ ട്രൈബൽ ഹാട്ട് സന്ദർശിച്ച് പ്രധാനമന്ത്രി
November 15th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ജമുയിയിലുള്ള ഒരു ട്രൈബൽ ഹാട്ട് സന്ദർശിച്ചു. നമ്മുടെ രാജ്യമെമ്പാടുമുള്ള ഗോത്ര പാരമ്പര്യങ്ങൾക്കും കലകൾക്കും അവരുടെ അതിശയകരമായ കഴിവുകൾക്കും ഇത് സാക്ഷിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നവംബർ 15നു ബിഹാർ സന്ദർശിക്കും
November 13th, 06:59 pm
ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 15നു ബിഹാറിലെ ജമുയി സന്ദർശിക്കും. ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തിനു തുടക്കം കുറിക്കും. പകൽ 11ന്, ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഗോത്രസമൂഹങ്ങളുടെ ഉന്നമനത്തിനും മേഖലയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 6640 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.ബീഹാറിലെ യുവാക്കളുടെ ഭാവി അസ്ഥിരപ്പെടുത്താൻ മാത്രമാണ് ഘമാണ്ഡിയ സഖ്യത്തിന് താൽപ്പര്യം: പ്രധാനമന്ത്രി മോദി ജാമുയിയിൽ
April 04th, 12:01 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.പ്രധാനമന്ത്രി മോദിക്ക് ജാമുയിയുടെ ഗംഭീര വരവേൽപ്പ്
April 04th, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.