ജമൈക്കൻ പ്രധാനമന്ത്രി ഡോ. ആൻഡ്രൂ ഹോൾനെസിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (സെപ്റ്റംബർ 30 - ഒക്ടോബർ 3, 2024) പരിണിതഫലങ്ങളുടെ പട്ടിക

October 01st, 12:30 pm

സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം

ജമൈക്ക പ്രധാനമന്ത്രിയുമായി ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

October 01st, 12:00 pm

പ്രധാനമന്ത്രി ഹോള്‍നെസിനേയും അദ്ദേഹത്തിന്റെ സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പ്രധാനമന്ത്രി ഹോള്‍നസിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. അതുകൊണ്ടാണ് ഈ സന്ദര്‍ശനത്തിന് ഞങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്.പ്രധാനമന്ത്രി ഹോള്‍നെസ് വളരെക്കാലമായി ഇന്ത്യയുടെ സുഹൃത്താണ്. പലതവണ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ചിന്തകളില്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദര്‍ശനം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്നും കരീബിയന്‍ മേഖലയുമായുള്ള നമ്മുടെ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജമൈക്കന്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം

July 04th, 08:14 pm

ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ മൈക്കിള്‍ ഹോള്‍നെസ്സ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ച് ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ചു.