പോളണ്ട് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
August 22nd, 03:00 pm
മനോഹരമായ നഗരമായ വാര്‍സോയില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും മഹത്തായ ആതിഥ്യമര്യാദയ്ക്കും സൗഹൃദപരമായ വാക്കുകള്‍ക്കും പ്രധാനമന്ത്രി ടസ്‌കിന് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പോളണ്ടിലെ വാര്‍സോയില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 21st, 11:45 pm
ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 21st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിൽ ജാംസാഹെബിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 21st, 10:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിൽ ജാം സാഹെബിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനകളെയാണു പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നതെന്നു ശ്രീ മോദി പറഞ്ഞു. പോളണ്ടിലെ വാർസോയിലുള്ള നവനഗർ സ്മാരകത്തിലെ ജാം സാഹെബിൽ പുഷ്പചക്രം അർപ്പിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കിട്ടു.