ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

April 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.

ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

April 14th, 12:00 pm

ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു

April 14th, 11:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന്‍ ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്‌കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്‍ഷികത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.

​ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

April 13th, 09:03 am

ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. വരുംതലമുറകൾ അവരുടെ അജയ്യമായ മനോഭാവത്തെ എപ്പോഴും ഓർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി

May 28th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.

അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ-2023ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 18th, 11:00 am

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.

അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 18th, 10:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.

ജാലിയൻ വാലാബാഗ് രക്തസാക്ഷികളെ പ്രധാനമന്ത്രി അനുസ്മരിച്ചു

April 13th, 09:42 am

ജാലിയൻ വാലാബാഗിൽ ഈ ദിവസം രക്തസാക്ഷിത്വം വരിച്ച എല്ലാവരുടെയും ത്യാഗങ്ങൾ ഞാൻ ഓർക്കുന്നു. അവരുടെ മഹത്തായ ത്യാഗം നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ശക്തവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

ഗുജറാത്തിലെ ദാഹോദില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

April 20th, 09:49 pm

മൃദുഭാഷിയും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും രാജ്യത്തെ റെയില്‍വേ മന്ത്രിയുമായ ശ്രീ അശ്വിനി വൈഷ്ണവ്ജി, മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ദര്‍ശനബെന്‍ ജര്‍ദോഷ്, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഗുജറാത്ത് പ്രദേശ് ഭാരതീയ ജനതാ പാര്‍ട്ടി പ്രസിഡന്റുമായ ശ്രീ.സി.ആര്‍.പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, വലിയതോതില്‍ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട ഗോത്രവര്‍ഗ്ഗ സഹോദരീസഹോദരന്മാരെ...

ഗുജറാത്തിലെ ദാഹോദിലും പഞ്ച്മഹലിലും 22000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു

April 20th, 04:24 pm

ഗുജറാത്തിലെ ദാഹോദില്‍ ആദിവാസി മഹാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടെ ഇന്ന് ഏകദേശം 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. 1400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏകദേശം 840 കോടി രൂപ ചെലവില്‍ നര്‍മ്മദാ നദീതടത്തില്‍ നിര്‍മ്മിച്ച ദഹോദ് ജില്ലാ ഉത്തരമേഖലാ ജലവിതരണ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദാഹോദ് ജില്ലയിലെ 280 ഗ്രാമങ്ങളിലെയും ദേവഗഡ് ബാരിയ നഗരത്തിലെയും ജലവിതരണ ആവശ്യങ്ങള്‍ ഇത് നിറവേറ്റും. 335 കോടി രൂപയുടെ ദഹോദ് സ്മാര്‍ട്ട് സിറ്റിയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ (ഐസിസിസി) കെട്ടിടം, മഴക്കാല മലിനജല നിര്‍മാര്‍ജ്ജന സംവിധാനം, മലിനജല സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനം, മഴവെള്ള സംഭരണ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, 120 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പഞ്ച്മഹല്‍, ദാഹോദ് ജില്ലകളിലെ 10,000 ആദിവാസികള്‍ക്ക് അനുവദിച്ചിരുന്നു. 66 കെവി ഘോഡിയ സബ്സ്റ്റേഷന്‍, പഞ്ചായത്ത് ഹൗസുകള്‍, അങ്കണവാടികള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലിഅർപ്പിച്ചു

April 13th, 10:41 am

1919-ലെ ഈ ദിനത്തിൽ ജാലിയൻ വാലാബാഗിൽ രക്തസാക്ഷികളായവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ജാലിയൻ വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ കഴിഞ്ഞ വർഷത്തെ പ്രസംഗവും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 23rd, 06:05 pm

പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !

കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 23rd, 06:00 pm

രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Today, the mantra of the country is – Ek Bharat, Shreshtha Bharat: PM Modi

December 25th, 03:05 pm

Addressing Gurpurab celebrations of Guru Nanak Dev Ji at Gurudwara Lakhpat Sahib in Gujarat via video conferencing, PM Modi said that efforts were being made at every level for the message of Guru Nanak Dev Ji to reach the whole world. The countrymen had been wishing for easy access to Kartarpur Sahib. In 2019, our government completed the work of the Kartarpur Corridor, he added.

PM addresses Gurpurab celebrations of Guru Nanak Dev Ji at Gurudwara Lakhpat Sahib, Gujarat

December 25th, 12:09 pm

Addressing Gurpurab celebrations of Guru Nanak Dev Ji at Gurudwara Lakhpat Sahib in Gujarat via video conferencing, PM Modi said that efforts were being made at every level for the message of Guru Nanak Dev Ji to reach the whole world. The countrymen had been wishing for easy access to Kartarpur Sahib. In 2019, our government completed the work of the Kartarpur Corridor, he added.

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ദൃശ്യങ്ങൾ

August 27th, 07:38 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28 ന് ശനിയാഴ്ച, ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം രാജ്യത്തിന് സമര്‍പ്പിക്കും. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

August 26th, 06:51 pm

ജാലിയന്‍വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയം 2021 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് 6:25നാണു പരിപാടി. സ്മാരകത്തില്‍ സജ്ജമാക്കിയ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സമുച്ചയം നവീകരിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച വികസന മുന്നൊരുക്കങ്ങളെക്കുറിച്ചും ഈയവസരത്തില്‍ പ്രതിപാദിക്കും.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

April 13th, 09:25 am

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

March 12th, 03:21 pm

സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം

March 12th, 10:31 am

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്