പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 01:00 pm
ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 12:30 pm
ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയില്‍ സെപ്തംബര്‍ 6ന് പ്രധാനമന്ത്രി സംസാരിക്കും
September 05th, 02:17 pm
ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി സംരംഭം' ആരംഭിക്കുന്ന പരിപാടിയെ 2024 സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.