ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
October 02nd, 02:57 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ ജി, ശ്രീ ബിശ്വേശ്വര്‍ ടുഡു ജി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഈ പരിപാടിയില്‍ ഓണ്‍ലൈനായി എനിക്കൊപ്പം ചേരുന്ന രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെയും ജലസമിതികളിലെയും അംഗങ്ങളേ,ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും സംവദിച്ച് പ്രധാനമന്ത്രി മോദി
October 02nd, 01:13 pm
ജല്‍ ജീവന്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗ്രാമപഞ്ചായത്തുകളുമായും ജലസമിതികളുമായും / ഗ്രാമ ജല, ശുചിത്വ സമിതികളുമായും (വി ഡബ്ല്യു എസ് സി) സംവദിച്ചു. പദ്ധതിയുടെ പങ്കാളികളില്‍ അവബോധം മെച്ചപ്പെടുത്തുന്നതിനും ദൗത്യത്തിനുകീഴിലുള്ള പദ്ധതികളുടെ സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുന്നതിനുമായുള്ള ജല്‍ ജീവന്‍ ദൗത്യ ആപ്ലിക്കേഷനും അദ്ദേഹം തുടക്കം കുറിച്ചു. രാഷ്ട്രീയ ജല്‍ ജീവന്‍ കോശും അദ്ദേഹം ആരംഭിച്ചു. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതൊരു വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും, ഗ്രാമീണ വീടുകള്‍, സ്‌കൂള്‍, അങ്കണവാടി കേന്ദ്രം, ആശ്രമശാല, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൈപ്പ് വെള്ള കണക്ഷന്‍ നല്‍കുന്നതിന് സഹായിക്കാന്‍ ഇതിലൂടെ സാധിക്കും. ഗ്രാമപഞ്ചായത്തുകളുടെയും ജലസമിതികളുടെയും അംഗങ്ങള്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേല്‍, ശ്രീ ബിശ്വേശ്വര്‍ ടുഡു, സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും പ്രധാനമന്ത്രി നാളെ സംവദിക്കും
October 01st, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 2 ന് )വീഡിയോ കോൺഫറൻസിംഗ് വഴി ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും/ ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിക്കും.