ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029
November 19th, 09:25 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 09:20 pm
78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.ശ്രീനഗറില്‍ നടന്ന 'യുവത്വം ശക്തിപ്പെടുത്തുക, ജമ്മു കാശ്മീരിനെ പരിവര്‍ത്തനപ്പെടുത്തുക' എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 20th, 07:00 pm
ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 20th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 18th, 05:32 pm
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ ശിവരാജ് സിംഗ് ചൗഹാന്‍, ഭഗീരഥ് ചൗധരി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, നിയമസഭാംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ. ഭൂപേന്ദ്ര ചൗധരി, മറ്റ് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ കര്‍ഷക സഹോദരീസഹോദരന്മാരേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിൽ കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു
June 18th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 9.26 കോടി ഗുണഭോക്തൃ കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 17-ാം ഗഡു അദ്ദേഹം വിതരണം ചെയ്തു. പരിപാടിയിൽ, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) 30,000-ത്തിലധികം സ്ത്രീകൾക്ക് അദ്ദേഹം കൃഷിസഖി സർട്ടിഫിക്കറ്റും നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ സാങ്കേതിക വിദ്യയിലൂടെ പരിപാടിയുമായി കൂട്ടിയിണക്കി.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 14th, 11:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 14th, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇറ്റലിയിലെ അപൂലിയയിൽ കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ പ്രധാനമന്ത്രി മെലോണി അഭിനന്ദിച്ചു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു ശ്രീ മോദി പ്രധാനമന്ത്രി മെലോണിയോടു നന്ദി പറയുകയും ഉച്ചകോടി വിജയകരമായി പര്യവസാനിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
June 14th, 09:54 pm
ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിനും ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും പ്രധാനമന്ത്രി മെലോണിയോട് എന്റെ ഹൃദയംഗമമായ നന്ദി ആദ്യമേ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന് ജന്മദിനാശംസകള്‍ നേരുന്നു. ജി-7 ഉച്ചകോടിയിലെ വിശിഷ്ടവും ചരിത്രപരവുമായ നിമിഷമാണിത്. ഈ ഗ്രൂപ്പിന്റെ 50-ാം വാര്‍ഷികത്തില്‍ G-7-ലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.ജി7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 09:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു. ജി7 അമ്പതുവർഷം എന്ന നാഴികക്കല്ലു പിന്നിട്ട വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.ജി 7 ഉച്ചകോടിക്കിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 14th, 04:25 pm
ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ച ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 14th, 04:00 pm
ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി സുനക് അദ്ദേഹത്തെ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്ത പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 14th, 03:45 pm
ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് മാക്രോൺ നേർന്ന ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.പ്രധാനമന്ത്രി മോദി ഇറ്റലിയിൽ എത്തി ചേർന്നു
June 14th, 02:34 am
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.ജി7 അപൂലിയ ഉച്ചകോടിക്കായി ഇറ്റലിയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
June 13th, 05:51 pm
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം, 2024 ജൂൺ 14നു നടക്കുന്ന ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ഇറ്റലിയിലെ അപൂലിയ മേഖലയിലേക്കു പോകുകയാണ്.Prime Minister Narendra Modi speaks with the Italian Prime Minister Georgia Meloni
April 25th, 08:58 pm
Prime Minister Shri Narendra Modi had a telephone conversation today with Georgia Meloni, Prime Minister of Italy. PM extended his greetings to PM Meloni and the people of Italy on the occasion of 79th anniversary of Liberation Day.ആഗോള ജൈവ ഇന്ധന സഖ്യത്തിനു തുടക്കമായി
September 09th, 10:30 pm
ആഗോള ജൈവ ഇന്ധന സഖ്യത്തിനു (Global Biofuel Alliance- GBA) തുടക്കമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീൽ, അർജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം 2023 സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായാണു സഖ്യത്തിനു തുടക്കംകുറിച്ചത്.ഇറ്റലി പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ മോദി കൂടിക്കാഴ്ച നടത്തി
September 09th, 07:20 pm
ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2023 മാർച്ചിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മെലോണിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ഈ വേളയിൽ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്തിയിരുന്നു.ഗ്രീസിലെ ഏഥൻസിൽ ഇന്ത്യൻ സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
August 25th, 09:30 pm
ഒരു ആഘോഷത്തിന്റെ അന്തരീക്ഷം, ഒരു ഉത്സവ മനോഭാവം എന്നിവ ഉണ്ടാകുമ്പോൾ, ഒരാൾ അവരുടെ കുടുംബാംഗങ്ങൾക്കിടയിൽ വേഗത്തിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. ഞാനും എന്റെ കുടുംബാംഗങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സാവൻ മാസമാണ്, ഒരു തരത്തിൽ ശിവന്റെ മാസമായി കണക്കാക്കപ്പെടുന്നു, ഈ പുണ്യമാസത്തിൽ നമ്മുടെ രാജ്യം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ചന്ദ്രന്റെ ഇരുണ്ട മേഖലയായ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയർത്തി. ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ ഒഴുകുകയാണ്. ആളുകൾ അവരുടെ ആശംസകൾ അയയ്‌ക്കുന്നു, ആളുകൾ നിങ്ങളെയും അഭിനന്ദിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അല്ലേ? നിങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നു, അല്ലേ? ഓരോ ഇന്ത്യക്കാരനും അത് സ്വീകരിക്കുന്നു. സോഷ്യൽ മീഡിയ മുഴുവനും അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. വിജയം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ, ആ വിജയത്തിനായുള്ള ആവേശം സ്ഥിരമായി നിലകൊള്ളുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാമെന്നും നിങ്ങളുടെ മുഖം എന്നോട് പറയുന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ മിടിക്കുന്നു. ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു. ഇന്ന്, ഞാൻ ഇവിടെ ഗ്രീസിൽ നിങ്ങളുടെ എല്ലാവരുടെയും ഇടയിലാണ്, ചന്ദ്രയാൻ വിജയിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.