ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

September 01st, 04:31 pm

ഇന്ന് ഈ മംഗള വേളയില്‍ നമുക്കൊപ്പം ചേരുന്ന രാജ്യത്തിന്റെ സാംസ്‌കാരിക മന്ത്രി ശ്രീ. കിഷന്‍ റെഡ്ഡി, ഇസ്‌കോണ്‍ ബ്യൂറോ പ്രസിഡന്റ് ശ്രീ ഗോപാല്‍ കൃഷ്ണ ഗോസ്വാമി ജി, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൃഷ്ണ ഭക്തരേ,

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്മാരക നാണയം പുറത്തിറക്കി പ്രധാനമന്ത്രി

September 01st, 04:30 pm

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പുറത്തിറക്കി. കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര-വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 29th, 11:30 am

ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

December 27th, 11:30 am

സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.

ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കാന്‍ ഗീത ഒരാളെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

February 26th, 05:11 pm

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണിന്റെ ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 26th, 05:03 pm

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.