ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
October 18th, 01:40 pm
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു
October 18th, 01:35 pm
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ഒക്ടോബർ 18-ന് 90-ാമത് ഇന്റർപോൾ പൊതുസഭയെ അഭിസംബോധന ചെയ്യും
October 17th, 03:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ ഒക്ടോബർ 18-ന് ഉച്ചകഴിഞ്ഞ് 1:45-ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അഭിസംബോധന ചെയ്യും.Our mission is to build a prosperous India. To achieve this, it is essential to fight relentlessly against corruption: PM Narendra Modi
November 18th, 11:36 am