ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 08th, 06:00 pm
ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 08th, 05:15 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.പ്രഥമ ഇന്ത്യൻ കല- വാസ്തുവിദ്യ-ഡിസൈൻ ബിനാലെ 2023 ഡിസംബർ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
December 07th, 02:13 pm
പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-ഡിസൈൻ ബിനാലെ (IAADB) 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 8ന് വൈകിട്ട് നാലിനു ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനിന്റെയും വിദ്യാർഥികളുടെ ബിനാലെയായ 'സമുന്നതി'യുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി
May 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം പ്രധാനമന്ത്രി 2023 മേയ് 18-ന് ഉദ്ഘാടനം ചെയ്യും
May 16th, 06:56 pm
അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം 2023 മേയ് 18 രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം സംഘടിപ്പിക്കുന്നത്. 'മ്യൂസിയങ്ങള്‍, സുസ്ഥിരതയും, ക്ഷേമവും' എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. മ്യൂസിയങ്ങള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി മാറാന്‍ കഴിയുന്ന തരത്തില്‍ മ്യൂസിയം പ്രൊഫഷണലുകളുമായി മ്യൂസിയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ആശയവിനിമയം ആരംഭിക്കുന്നതാണ് മ്യൂസിയം എക്‌സ്‌പോയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.