അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ-2023ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 18th, 11:00 am
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
May 18th, 10:58 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.