ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 28th, 11:30 am

സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന്‌ പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഒരു ഒളിമ്പിക്സ്‌ നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡ്‌. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ്‌ - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട്‌ ഗണേഷ്‌, പൂനെയിലെതന്നെ സിദ്ധാർത്ഥ്‌ ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ്‌ തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.

അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 21st, 05:01 pm

രാജ്യാന്തര ഗണിത ഒളിമ്പ്യാഡില്‍ എക്കാലത്തെയും മികച്ച നാലാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ അസാധാരണ പ്രകടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.