ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 23rd, 10:59 am

ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര നിയമ മന്ത്രിയും എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍ ജി, യു.കെയിലെ ലോര്‍ഡ് ചാന്‍സലര്‍, മിസ്റ്റര്‍ അലക്‌സ് ചോക്ക്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍, സുപ്രീം കോടതിയിലെ എല്ലാ ബഹുമാനപ്പെട്ട ജഡ്ജിമാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ബഹുമാന്യരായ മഹതികളെ മഹാന്മാരെ!

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 23rd, 10:29 am

'അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023' ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണത്തിനും സംവാദത്തിനും ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും, നിയമപ്രശ്‌നങ്ങളിലെ അന്താരാഷ്ട്ര സഹകരണവും ധാരണയും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.