ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 09th, 11:09 am

ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 2021 ഡിസംബറിലെ ഉദ്ഘാടന ഇന്‍ഫിനിറ്റി ഫോറത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മഹാമാരി മൂലം ലോകം അനിശ്ചിതത്വത്താല്‍ നിറഞ്ഞു നിന്നത് ഞാന്‍ ഓര്‍ക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു, ആ ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, കടബാധ്യതകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം.

ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 09th, 10:40 am

.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.

ഇൻഫിനിറ്റി ഫോറം 2021 ൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

December 03rd, 11:23 am

സാങ്കേതിക, ധനകാര്യ (ഫിൻ ടെക്) മേഖലയിൽ നിന്നുള്ള എന്റെ സഹപൗരന്മാർ, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിര ക്കണക്കിന് പങ്കാളികളേ

ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 03rd, 10:00 am

ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂ ടെ ഉദ്ഘാടനം ചെയ്തു

ഇൻഫിനിറ്റി ഫോറത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഡിസംബർ 3-ന് നിർവഹിക്കും

November 30th, 11:26 am

ധനകാര്യ, ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ അഥവ ഫിൻടെക്കിനെക്കുറിച്ചുള്ള ചിന്താ നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം 2021 ഡിസംബർ 3-ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.