യശോഭൂമി രാഷ്ട്രത്തിനു സമര്‍പ്പിച്ചും പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം

September 17th, 06:08 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു

September 17th, 12:15 pm

ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.

23-ാമത് എസ്സിഒ (ഷാങ്ഹായി സഹകരണ സംഘടന) ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

July 04th, 12:30 pm

ഇന്ന്, 23-ാമത് എസ്സിഒ ഉച്ചകോടിയില്‍, നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഈ പ്രദേശവും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുമുള്ള ബന്ധം നമ്മുടെ പങ്കിടപ്പെട്ട പൈതൃകത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ഞങ്ങള്‍ ഈ പ്രദേശത്തെ 'വിപുലീകരിച്ച അയല്‍പക്കമായല്ല, മറിച്ച് ഒരു 'വിപുലീകൃത കുടുംബം' ആയാണ് കാണുന്നത്.

ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 53-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇക്കൊല്ലത്തെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി പുരസ്കാരം നേടിയ തെലുങ്കുനടൻ ചിരഞ്ജീവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 21st, 02:00 pm

ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 53-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സവിശേഷവ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരം ലഭിച്ച തെലുങ്കുനടൻ ചിരഞ്ജീവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Prime Minister Narendra Modi extends best wishes for IFFI 53

November 18th, 06:15 pm

The Prime Minister of India Narendra Modi has said that IFFI, the International Film Festival of India, promotes an invigorating synergy between delegates from different nations and societies, united by cinema. Describing IFFI as the biggest film festival of India, the Prime Minister expressed confidence that “the interactions within this mini-world congregating at Goa will facilitate deeper understanding and new learnings in the world of art”.