പ്രധാനമന്ത്രി സെപ്റ്റംബർ 23നു വാരാണസി സന്ദർശിക്കും

September 21st, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബർ 23നു വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് 1.30നു വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഉച്ചകഴിഞ്ഞ് 3.15നു രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണ-കൺവെൻഷൻ കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, ‘കാശി സാൻസദ് സാംസ്‌കൃതിക് മഹോത്സവ് 2023’ന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശിലുടനീളം നിർമിച്ച 16 അടൽ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

വാരണാസിയില്‍ വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചില്ല പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യുന്ന വേളയിൽ പ്രധാനമത്രിയുടെ പ്രസംഗം

July 14th, 06:28 pm

വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിളും തറക്കല്ലിടൽ ചടങ്ങിലും സംസാരിക്കവെ , വാരണാസിയെ ഒരു സ്മാർട്ട് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നേറുന്നുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം പത്ത് മറ്റ് പദ്ധതികളും അതിവേഗം നടപ്പാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതു ഈ മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും .

വാരണാസിയില്‍ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

July 14th, 06:07 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ 900 കോടി രൂപ മൂല്യം വരുന്ന വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചിലതിനു തറക്കല്ലിടുകയും ചെയ്തു. വാരണാസി നഗര വാതക വിതരണ പദ്ധതി, വാരണാസി-ബല്ലിയ മെമു തീവണ്ടി എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പ്പെടും. പഞ്ചകോശി പരിക്രമ മാര്‍ഗിനും ഒപ്പം സ്മാര്‍ട് സിറ്റിക്കും നമാമി ഗംഗേയ്ക്കും കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും തറക്കല്ലിടുകയും ചെയ്തു. ഇതിനു പുറമേ, വാരണാസിയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനും തറക്കല്ലിട്ടു.