പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 18th, 11:52 am
നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ പാർലമെന്ററി യാത്രയും പുതിയ സഭയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രചോദനാത്മക നിമിഷങ്ങളും ഒരിക്കൽ കൂടി ഓർക്കാനുള്ള ഈ അവസരത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചരിത്ര മന്ദിരത്തോട് നാം വിട പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ്, ഈ സഭയെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന് വിളിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാർലമെന്റ് ഹൗസ് എന്നറിയപ്പെട്ടു. ഈ കെട്ടിടം പണിയാൻ തീരുമാനിച്ചത് വിദേശ പാർലമെന്റംഗങ്ങളാണെന്നത് ശരിയാണ്, എന്നാൽ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ എന്റെ നാട്ടുകാരുടെ വിയർപ്പ് ഒഴുകിയെന്നതും , എന്റെ നാട്ടുകാരുടെ കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നും അതിലേക്ക്, എന്റെ രാജ്യത്തെ ജനങ്ങൾ പണവും സംഭാവന ചെയ്തുവെന്ന വസ്തുത നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഒപ്പം അഭിമാനത്തോടെ അത് പറയാനും.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി ലോക്സഭയിൽ അഭിസംബോധന ചെയ്തു
September 18th, 11:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 18th, 10:15 am
ചാന്ദ്രദൗത്യത്തിന്റെ വിജയത്തോടെ ചന്ദ്രയാൻ-3 നമ്മുടെ ത്രിവർണ പതാകയെ കൂടുതൽ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. ശിവശക്തി പോയിന്റ് പുത്തൻ പ്രചോദനത്തിന്റെ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മിൽ അഭിമാനം നിറയ്ക്കുന്നു. അത്തരം നേട്ടങ്ങൾ ലോകത്തു സംഭവിക്കുമ്പോൾ, അവ ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുമായി ചേർന്നു കാണപ്പെടുന്നു. ഈ കഴിവു ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ, അതു നിരവധി സാധ്യതകളും അവസരങ്ങളും ഇന്ത്യയുടെ പടിവാതിൽക്കൽ എത്തിക്കുന്നു. 60-ലധികം വേദികളിൽ ലോകരാഷ്ട്രത്തലവന്മാരെ സ്വാഗതംചെയ്ത്, വിവിധ ചർച്ചാസെഷനുകൾ സംഘടിപ്പിച്ച്, ജി20 നേടിയ അഭൂതപൂർവമായ വിജയം, ഫെഡറൽ ഘടനയുടെ ജീവസുറ്റ അനുഭവമായി മാറി. ജി20 നമ്മുടെ വൈവിധ്യത്തിന്റെയും സവിശേഷതയുടെയും ആഘോഷമായി മാറി. ജി20യിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയതിൽ ഇന്ത്യക്ക് എല്ലായ്പോഴും അഭിമാനിക്കാനാകും. ആഫ്രിക്കൻ യൂണിയന്റെ സ്ഥിരാംഗത്വവും ഏകകണ്ഠമായ ജി20 പ്രഖ്യാപനവും പോലുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു.യശോഭൂമി രാഷ്ട്രത്തിനു സമര്‍പ്പിച്ചും പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
September 17th, 06:08 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു
September 17th, 12:15 pm
ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.പ്രധാനമന്ത്രി ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ ഒന്നാംഘട്ടം സെപ്റ്റംബർ 17ന് രാഷ്ട്രത്തിനു സമർപ്പിക്കും
September 15th, 04:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദ്വാരകയിൽ 2023 സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന – പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം നാടിനു സമർപ്പിക്കും. ഡൽഹി വിമാനത്താവള മെട്രോ അതിവേഗപാത, ദ്വാരക സെക്ടർ 21 മുതൽ ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷൻ വരെ, ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും