നൈജീരിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഔദ്യോഗിക ചർച്ച നടത്തി

November 17th, 06:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ‌ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി.

ലോക സിംഹ ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

August 10th, 09:03 am

ലോക സിംഹ ദിനത്തില്‍ സിംഹ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയന്‍സ് രൂപീകരിക്കുന്നതിനു 2024 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് ശ്രീ മോദി എടുത്തുപറഞ്ഞു; അത് 'ബിഗ് ക്യാറ്റ് വിഭാഗത്തെ ' സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്ന തീരുമാനമായിരുന്നു. ലോകമെമ്പാടുനിന്നും ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

February 29th, 04:31 pm

2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷത്തേക്ക് 150 കോടി രൂപയുടെ ഒറ്റത്തവണ ബജറ്റ് പിന്തുണയോടെ ഇന്ത്യ ആസ്ഥാനമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ ബി സി എ) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

December 05th, 01:33 pm

ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

October 09th, 12:00 pm

ടാൻസാനിയയുടെ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. എന്നാൽ അവർ ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.

15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

August 23rd, 03:30 pm

പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മഹത്തായ സംഘാടനത്തിനും ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് റമാഫോസയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍ ഇന്ത്യ വഴി കാണിച്ചു; മിഷൻ ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി) സംരംഭത്തിനു തുടക്കംകുറിച്ചു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 05:08 pm

'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയമാണ് ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ചതെന്നും ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചരിത്രപരമായ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍, നാം വഴി കാണിച്ചുവെന്നും പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'മിഷന്‍ ലൈഫ്' സംരംഭം ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

2023 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

June 05th, 03:00 pm

ലോക പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കും നമ്മുടെ രാജ്യത്തിനും ലോകത്തിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ആഗോള സംരംഭത്തിന് വളരെ മുമ്പുതന്നെ, കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ വിഷയത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2018-ൽ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ഇന്ത്യ രണ്ട് തലങ്ങളിൽ നടപടി ആരംഭിച്ചിരുന്നു. ഒരു വശത്ത്, ഞങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തി, മറുവശത്ത്, ഞങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. തൽഫലമായി, ഇന്ത്യയിൽ ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് ഇപ്പോൾ നിർബന്ധിതമായി പുനരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മൊത്തം വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനവും ഇതാണ്. ഇന്ന്, ഏകദേശം 10,000 നിർമ്മാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കുന്നു.

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

June 05th, 02:29 pm

ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.