ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ

April 30th, 11:32 am

ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

"നല്ല ഭരണം, അഹിംസ, സത്യാഗ്രഹം എന്നിവക്ക് ഇന്ത്യ സന്ദേശം നൽകി: പ്രധാനമന്ത്രി "

April 29th, 01:13 pm

ഇന്ത്യയുടെ ചരിത്രം തോൽവിയോ, ദാരിദ്ര്യമോ, കൊളോണിയലിസത്തെ കുറിച്ചല്ല, മറിച്ച്, നല്ല ഭരണം, അഹിംസ, സത്യാഗ്രഹ എന്നിവയുടെ സന്ദേശമാണ് നൽകുന്നതെന്ന് ബസവ ജയന്തിയുമായി സംബന്ധിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു . ട്രിപ്പിൾ താലാക്ക് എന്നതിന്റെ കാരണം ചില്ല മുസ്ലീം വനിതകൾ അനുഭവിച്ച വേദനയ്ക്ക് അവസാനം കാണുവാൻ മുസ്ലീം സമുദായത്തിൽ നിന്നു തന്നെ പരിഷ്കാരങ്ങൾ ഉയർന്നു വരുമെന്ന് കാര്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസവും പ്രകടിപ്പിച്ചു. ഈ പ്രശനത്തെ രാഷ്ട്രീയ വീക്ഷണത്തിലൂടെ കാണരുതെന്നും അദ്ദേഹം മുസ്ലീം സമുദായത്തെ ഉദ്ബോധിപ്പിച്ചു.

പ്രധാനമന്ത്രി ബസവ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

April 29th, 01:08 pm

ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍, , ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.ഇന്ത്യയുടെ ചരിത്രം പരാജയത്തെയും ദാരിദ്ര്യത്തെയും കൊളോണിയലിസത്തെയുംകുറിച്ചു മാത്രമുള്ളതല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സദ്ഭരണത്തിന്റെയും അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സന്ദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.