അയോധ്യ വിമാനത്താവളത്തിന് കേന്ദ്രമന്ത്രിസഭ അന്താരാഷ്ട്ര വിമാനത്താവള അംഗീകാരം നല്‍കി; 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്തു.

January 05th, 08:28 pm

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 17th, 12:00 pm

സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 17th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം (സൂറത്ത്‌ ഡയമണ്ട് ബോഴ്സ്) ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി പഞ്ചതത്വ ഉദ്യാനം സന്ദര്‍ശിക്കുകയും സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെയും സ്‌പൈന്‍-4ന്റെയും ഹര‌ിതമന്ദിരം കാണുകയും സന്ദര്‍ശക ലഘുലേഖയില്‍ ഒപ്പിടുകയും ചെയ്തു. നേരത്തെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

സൂറത്ത് വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

December 15th, 09:20 pm

സൂറത്ത് വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.