ഗുജറാത്തിലെ ദാഹോദില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
April 20th, 09:49 pm
മൃദുഭാഷിയും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും രാജ്യത്തെ റെയില്‍വേ മന്ത്രിയുമായ ശ്രീ അശ്വിനി വൈഷ്ണവ്ജി, മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ദര്‍ശനബെന്‍ ജര്‍ദോഷ്, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഗുജറാത്ത് പ്രദേശ് ഭാരതീയ ജനതാ പാര്‍ട്ടി പ്രസിഡന്റുമായ ശ്രീ.സി.ആര്‍.പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, വലിയതോതില്‍ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട ഗോത്രവര്‍ഗ്ഗ സഹോദരീസഹോദരന്മാരെ...ഗുജറാത്തിലെ ദാഹോദിലും പഞ്ച്മഹലിലും 22000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു
April 20th, 04:24 pm
ഗുജറാത്തിലെ ദാഹോദില്‍ ആദിവാസി മഹാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടെ ഇന്ന് ഏകദേശം 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. 1400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏകദേശം 840 കോടി രൂപ ചെലവില്‍ നര്‍മ്മദാ നദീതടത്തില്‍ നിര്‍മ്മിച്ച ദഹോദ് ജില്ലാ ഉത്തരമേഖലാ ജലവിതരണ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദാഹോദ് ജില്ലയിലെ 280 ഗ്രാമങ്ങളിലെയും ദേവഗഡ് ബാരിയ നഗരത്തിലെയും ജലവിതരണ ആവശ്യങ്ങള്‍ ഇത് നിറവേറ്റും. 335 കോടി രൂപയുടെ ദഹോദ് സ്മാര്‍ട്ട് സിറ്റിയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ (ഐസിസിസി) കെട്ടിടം, മഴക്കാല മലിനജല നിര്‍മാര്‍ജ്ജന സംവിധാനം, മലിനജല സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനം, മഴവെള്ള സംഭരണ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, 120 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പഞ്ച്മഹല്‍, ദാഹോദ് ജില്ലകളിലെ 10,000 ആദിവാസികള്‍ക്ക് അനുവദിച്ചിരുന്നു. 66 കെവി ഘോഡിയ സബ്സ്റ്റേഷന്‍, പഞ്ചായത്ത് ഹൗസുകള്‍, അങ്കണവാടികള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും
April 16th, 02:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. ഏപ്രില്‍ 18-ന് വൈകുന്നേരം ഏകദേശം 6 മണിക്ക് പ്രധാനമന്ത്രി ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. ഏപ്രില്‍ 19-ന് രാവിലെ 9.40-ന് ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ ഒന്നിലധികം വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രത്തിന് ജാംനഗറില്‍ തറക്കല്ലിടും. ഏപ്രില്‍ 20-ന് രാവിലെ ഏകദേശം 10.30-ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് അദ്ദേഹം ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ചെയ്യും.