അയോധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം

January 12th, 11:00 am

ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഒപ്പം ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഒരു പുണ്യ സന്ദര്‍ഭമാണ്! എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തി നിറഞ്ഞ മാസ്മരിക അന്തരീക്ഷം! രാമന്റെ ശ്രുതിമധുരമായ കീര്‍ത്തനങ്ങള്‍, എല്ലാ ദിശകളിലും രാമഭജനകളുടെ അതിമനോഹരമായ സൗന്ദര്യം! ജനുവരി 22ന്, ആ ചരിത്ര പുണ്യ നിമിഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് ഇനി 11 ദിവസങ്ങള്‍ മാത്രം. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സങ്കല്‍പ്പങ്ങള്‍ക്കതീതമായ നിമിഷങ്ങള്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്ന സമയമാണിത്.

ശ്രീ രാംലാലയുടെ ‘പ്രാൺപ്രതിഷ്ഠ’യ്ക്കായി പ്രധാനമന്ത്രി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിച്ചു

January 12th, 10:31 am

അയോധ്യാധാമിലെ ക്ഷേത്രത്തിൽ ജനുവരി 22നു നടക്കുന്ന ശ്രീരാംലാലയുടെ ‘പ്രാൺ പ്രതിഷ്ഠ’യ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ആരംഭിച്ചു. “ഇതൊരു വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, യാഗത്തിനും ദൈവാരാധനയ്ക്കും വേണ്ടി നമ്മിൽത്തന്നെ ദൈവികബോധം ഉണർത്തേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ വ്രതാനുഷ്ഠാനങ്ങളും കർശനമായ നിയമങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. അത് പ്രതിഷ്ഠയ്ക്കുമുമ്പു പാലിക്കേണ്ടതാണ്. അതിനാൽ, ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാന്മാരിൽനിന്നും എനിക്ക് ലഭിച്ച മാർഗനിർദേശം അനുസരിച്ച്, അവർ നിർദേശിച്ച ‘യമ-നിയമങ്ങൾ’ അനുസരിച്ച്, ഞാൻ ഇന്നു മുതൽ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിക്കുകയാണ്”- ‘പ്രാൺ പ്രതിഷ്ഠ’യ്ക്കു മുന്നോടിയായി രാമഭക്തി രാജ്യത്താകെ നിറയ്ക്കുന്ന വികാരത്തെ വികാരഭരിതമായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു.