
Cabinet approves National Scheme for ITI Upgradation and Setting up of 5 National COE for Skilling
May 07th, 02:07 pm
In a major step towards transforming vocational education in India, the Union Cabinet chaired by PM Modi has approved the National Scheme for Industrial Training Institute (ITI) Upgradation and the Setting up of five National Centres of Excellence for Skilling. It will be implemented as a Centrally Sponsored Scheme made under Budget 2024-25 and Budget 2025-26 with outlay of Rs.60,000 crore.
Cabinet approves expansion of 5 IITs in Andhra Pradesh, Chhattisgarh, Jammu & Kashmir, Karnataka and Kerala
May 07th, 12:10 pm
The Union Cabinet chaired by PM Modi has approved expansion of academic and infrastructure capacity of 5 new IlTs which had been established in the States/UT of Andhra Pradesh (IIT Tirupati), Kerala (IIT Palakkad), Chhattisgarh (IIT Bhilai), Jammu & Kashmir (IIT Jammu) and Karnataka (HT Dharwad). The total cost is Rs.11,828.79 crore over a period of four years from 2025-26 to 2028-29.
Cabinet approves Revised SHAKTI Policy for Coal Allocation to Power Sector
May 07th, 12:07 pm
The Cabinet Committee on Economic Affairs chaired by PM Modi has approved revised SHAKTI policy to grant fresh coal linkages to Thermal Power Plants of Central Sector/State Sector/ Independent Power Producers. With the introduction of SHAKTI Policy, 2017, there was a paradigm shift of coal allocation mechanism from a nomination-based regime to a more transparent way of allocation of coal linkages through an auction / tariff-based bidding.India is now among the countries where infrastructure is rapidly modernising: PM Modi in Amaravati, Andhra Pradesh
May 02nd, 03:45 pm
PM Modi launched multiple development projects in Amaravati, Andhra Pradesh. He remarked that the Central Government is fully supporting the State Government to rapidly develop Amaravati. Underlining the state's pivotal role in establishing India as a space power, the PM emphasized that the Navdurga Testing Range in Nagayalanka will serve as a force multiplier for India's defense capabilities.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 02nd, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. പുണ്യഭൂമിയായ അമരാവതിയിൽ നിൽക്കുമ്പോൾ, ഒരു നഗരം മാത്രമല്ല താൻ കാണുന്നതെന്നും ‘ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്രാപ്രദേശ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി പാരമ്പര്യവും പുരോഗതിയും പരസ്പരം കൈകോർക്കുന്ന നാടാണ്. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊർജവും ഈ നാട് ഉൾക്കൊള്ളുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ഈ പദ്ധതികൾ കോൺക്രീറ്റ് ഘടനകളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെയും കരുത്തുറ്റ അടിത്തറയാണ് – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരെ പ്രാർഥിച്ച്, പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 02nd, 02:06 pm
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു
May 02nd, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.46-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
April 30th, 08:41 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിത ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 46-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.Cabinet approves development of Greenfield High-Speed Corridor from Mawlyngkhung in Meghalaya to Panchgram in Assam
April 30th, 04:05 pm
The Cabinet Committee on Economic Affairs chaired by PM Modi has approved the proposal for the 4-lane Greenfield Access Controlled Corridor from Mawlyngkhung in Meghalaya to Panchgram in Assam on Hybrid Annuity Mode at a cost of Rs.22,864 Crore. This corridor will improve the connectivity to North Eastern states and also contribute to the enhancement of logistics efficiency of the nation.പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും
April 30th, 03:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു രാവിലെ 10.30നു മുംബൈയിൽ അദ്ദേഹം ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും.The trinity of Talent, Temperament and Technology will transform India's future: PM Modi in YUGM Innovation Conclave
April 29th, 11:01 am
PM Modi while addressing the YUGM Innovation Conclave at Bharat Mandapam, hailed the confluence of government, academia, and industry as a powerful force shaping India’s deep-tech future. He lauded AI super hubs at IITs, the Wadhwani Innovation Network, and transformative education reforms, reaffirming India’s resolve to empower youth and lead in science, research, and innovation.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു
April 29th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക മേഖല, ശാസ്ത്ര ഗവേഷണ പ്രൊഫഷണലുകൾ എന്നിവരുടെ ശ്രദ്ധേയമായ ഒത്തുചേരലിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യക്കായി ഭാവി സാങ്കേതികവിദ്യകൾ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളുടെ സംഗമമാണ് “YUGM” എന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ നൂതനാശയശേഷിയും ഡീപ്-ടെക്കിലെ പങ്കും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ പരിപാടിയിലൂടെ ഗതിവേഗം ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഐടി കാൻപുരിലും ഐഐടി ബോംബെയിലും സൂപ്പർ ഹബ്ബുകൾ ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ദേശീയ ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന വാധ്വാനി നൂതനാശയ ശൃംഖല ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാധ്വാനി ഫൗണ്ടേഷനെയും ഐഐടികളെയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വകാര്യ-പൊതു മേഖല സഹകരണത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രീ രമേശ് വാധ്വാനി കാട്ടിയ അർപ്പണബോധത്തെയും സജീവ പങ്കിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.പ്രധാനമന്ത്രി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും
April 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും. അദ്ദേഹം മധുബനിയിലേക്ക് പോകുകയും രാവിലെ 11:45 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. 13,480 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിന് സമർപ്പിക്കലും നിര്‍വ്വഹിക്കുന്ന അദ്ദേഹം, ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
April 16th, 09:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ചു. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പരാമർശിച്ചു.ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 14th, 12:00 pm
ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു
April 14th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന് ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്ഷികത്തില് എല്ലാ പൗരന്മാര്ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.