ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 24th, 11:30 am

മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.

Cabinet approves rail connectivity between Mumbai and Indore

September 02nd, 03:30 pm

The Union Cabinet has approved a new rail line connecting Mumbai and Indore. This strategic project will enhance connectivity and promote economic growth between these two major cities. The rail line is expected to significantly reduce travel time and boost trade and tourism in the region.

ഇന്‍ഡോറിലെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പിത്' പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 25th, 12:30 pm

നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റേയും സ്വപ്നങ്ങളുടെയും ഫലമാണ് ഇന്നത്തെ പരിപാടി. ഇന്ന് അടല്‍ജിയുടെ ജന്മവാര്‍ഷികമായതിനാലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഈ പുതിയ ഗവണ്‍മെന്റിന്റെയും പുതിയ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ മധ്യപ്രദേശിലെ എന്റെ ആദ്യത്തെ പൊതുപരിപാടിയായതിനാലും ഞാന്‍ സന്തുഷ്ടനാണ്. എന്റെ പാവപ്പെട്ട, താഴെത്തട്ടിലുള്ള തൊഴിലാളി സഹോദരങ്ങള്‍ക്ക് വേണ്ടി ഇവിടെ സന്നിഹിതനായിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് അങ്ങേയറ്റം സംതൃപ്തി നല്‍കുന്നു.

പ്രധാനമന്ത്രി ‘മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമർപ്പിത്' പരിപാടിയില്‍ പങ്കെടുത്തു

December 25th, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പ്പിത്' പരിപാടിയില്‍ പങ്കെടുത്തു. ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട 224 കോടി രൂപയുടെ ചെക്ക് ഹുകുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും തൊഴിലാളി സംഘടന മേധാവികള്‍ക്കുമായി അദ്ദേഹം കൈമാറി. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ ഈ പരിപാടിയിൽ പരിഹരിച്ചു. ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയത്തിനും ശ്രീ മോദി തറക്കല്ലിട്ടു.

പ്രധാനമന്ത്രി ഡിസംബര്‍ 25-ന് ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുടെ ചെക്ക് കൈമാറുകയും 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും

December 24th, 07:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 25-ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്‍ഡോറിലെ 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയായ ഏകദേശം 224 കോടി രൂപയുടെ ചെക്ക് ഹുക്കുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും ലേബര്‍ യൂണിയന്‍ മേധാവികള്‍ക്കും കൈമാറുകയും ചെയ്യും. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യങ്ങളുടെ പരിഹാരം അടയാളപ്പെടുത്തുന്ന പരിപാടിയാണിത്. ഈ അവസരത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിന് രാജസ്ഥാനും മധ്യപ്രദേശും സന്ദർശിക്കും

October 04th, 09:14 am

രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 മധ്യപ്രദേശിലെ ജബൽപുരിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ് - റെയിൽ - വാതക പൈപ്പ്‌ലൈൻ - പാർപ്പിട – കുടിവെള്ള മേഖലകളിൽ 12,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം

October 02nd, 09:07 pm

മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി, വീരേന്ദ്ര കുമാര്‍ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, മറ്റെല്ലാ വിശിഷ്ട വ്യക്തികളേ, ഇത്ര വലിയ തോതില്‍ ഇവിടെ എത്തിയ എന്റെ എല്ലാ കുടുംബാംഗങ്ങളേ,! ഗ്വാളിയോറിലെ ഈ ചരിത്രഭൂമിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു!

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഗ്വാളിയോറിൽ 19,260 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

October 02nd, 03:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ 19,260 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഡൽഹി-വഡോദര അതിവേഗപാതയുടെ സമർപ്പണം, പിഎംഎവൈ പ്രകാരം നിർമ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം, പിഎംഎവൈ-അർബൻ പ്രകാരം നിർമ്മിച്ച വീടുകളുടെ സമർപ്പണം, ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിടൽ, ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു കീഴിലുള്ള 9 ആരോഗ്യ കേന്ദ്രങ്ങളുടെയും ഐഐടി ഇൻഡോറിന്റെ അക്കാദമിക് കെട്ടിടത്തിന്റെ സമർപ്പണവും ക്യാമ്പസിലെ ഹോസ്റ്റലിനും മറ്റ് കെട്ടിടങ്ങൾക്കും തറക്കല്ലിടലും, ഇൻഡോറിൽ ബഹുതല ലോജിസ്റ്റിക്സ് പാർക്ക് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

മധ്യപ്രദേശിലെ ബിനയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

September 14th, 12:15 pm

മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഹര്‍ദീപ് സിങ് പുരി, മധ്യപ്രദേശിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

മധ്യപ്രദേശിലെ ബിനായില്‍ 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

September 14th, 11:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോടിയിലധികം 50,700 ല്‍പ്പരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മധ്യപ്രദേശിലെ ബിനയില്‍ ഇന്ന് തറക്കല്ലിട്ടു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലെക്സ് ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. നര്‍മ്മദാപുരം ജില്ലയില്‍ ഒരു 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന മേഖല'; ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍; രത്ലാമില്‍ ഒരു വന്‍കിട വ്യവസായ പാര്‍ക്ക്; മധ്യപ്രദേശിലുടനീളം ആറ് പുതിയ വ്യവസായ മേഖലകള്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതികള്‍. ബുന്ദേല്‍ഖണ്ഡ്, യോദ്ധാക്കളുടെ നാടാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനുള്ളി മലെ മധ്യപ്രദേശിലെ സാഗര്‍ സന്ദര്‍ശന വിവരം അദ്ദേഹം പരാമര്‍ശിക്കുകയും അവസരത്തിന് മധ്യപ്രദേശ് ഗവണ്‍മെന്റിനു നന്ദി പറയുകയും ചെയ്തു. സന്ത് രവിദാസ് ജിയുടെ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.

ജി20 തൊഴില്‍, മന്ത്രിമാരുടെ യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

July 21st, 09:06 am

ഏറ്റവും സുപ്രധാന സാമ്പത്തിക സാമൂഹിക ഘടകങ്ങളിലൊന്നായ- തൊഴിലിനെക്കുറിച്ചാണ് നിങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. തൊഴില്‍ മേഖലയില്‍ ഏറ്റവും മഹത്തരമായ ചില മാറ്റങ്ങളുടെ പടിവാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ ഫലപ്രദവും കാര്യക്ഷമവുമായ തന്ത്രങ്ങള്‍ നമുക്ക് തയാറാക്കേണ്ടതുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യ തൊഴിലിന്റെ മര്‍മ്മപ്രധാന ചാലകമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അത്തരത്തില്‍ സാങ്കേതിക വിദ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ പരിവര്‍ത്തനത്തിനിടയില്‍ സാങ്കേതികരംഗത്ത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന്റെ അനുഭവസമ്പത്തുള്ള ഒരു രാജ്യത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നത് ഭാഗ്യകരമാണ്. അത്തരം പരിവര്‍ത്തനങ്ങളുടെ പുതിയ തരംഗത്തിലേക്ക് നയിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രവുമാണ് നിങ്ങളുടെ ആതിഥേയ നഗരമായ ഇന്‍ഡോര്‍.

ജി-20 തൊഴിൽ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 21st, 09:05 am

വിശിഷ്ടാതിഥികളെ ഇൻഡോറിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ചരിത്രപരവും ഊർജസ്വലവുമായ നഗരം അതിന്റെ സമ്പന്നമായ പാചകപാരമ്പര്യങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിശിഷ്ടാതിഥികൾക്കു നഗരം അതിന്റെ എല്ലാ വർണങ്ങളിലും രുചികളിലും ആസ്വദിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

June 27th, 10:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഭോപ്പാൽ (റാണി കമലാപതി) - ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ്; ഭോപ്പാൽ (റാണി കമലാപതി) - ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ്; റാഞ്ചി - പട്ന വന്ദേ ഭാരത് എക്സ്പ്രസ്; ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ (മഡ്ഗാവ്) - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടും .

നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

June 01st, 12:00 pm

ഒന്നാമതായി, പ്രധാനമന്ത്രി പ്രചണ്ഡ ജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 9 വർഷം മുമ്പ്, 2014 ൽ, ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളിൽ, ഞാൻ ആദ്യമായി നേപ്പാൾ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. അക്കാലത്ത്, ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ, HIT- ഹൈവേകൾ, ഐ-വേകൾ, ട്രാൻസ്-വേകൾ എന്നിവയ്ക്കായി ഞാൻ ഒരു HIT ഫോർമുല നൽകിയിരുന്നു. നമ്മുടെ അതിർത്തികൾ നമുക്കിടയിൽ തടസ്സമാകാതിരിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ അത്തരം ബന്ധം സ്ഥാപിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.

ഇൻഡോർ ദുരന്തത്തിനിരയായവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു

March 30th, 07:21 pm

ഇൻഡോർ അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു.

ഇൻഡോറിലെ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

March 30th, 02:42 pm

ഇൻഡോറിലെ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ശ്രീ മോദി മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിക്കുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 09th, 12:00 pm

നിങ്ങൾക്കെല്ലാവർക്കും 2023 ആശംസകൾ. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ അതിന്റെ യഥാർത്ഥ രൂപത്തിലും അതിന്റെ എല്ലാ പ്രൗഢിയോടെയും ഏകദേശം നാല് വർഷത്തിന് ശേഷം ഒരിക്കൽ കൂടി നടത്തപ്പെടുന്നു. പ്രിയപ്പെട്ടവരുമായുള്ള മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അതിന്റേതായ സവിശേഷമായ സന്തോഷവും പ്രാധാന്യവുമുണ്ട്. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 09th, 11:45 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കിയ പ്രധാനമന്ത്രി, ‘ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തെ ആസ്പദമാക്കി, പിബിഡി ഇതാദ്യമായി സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനംചെയ്തു.

പ്രധാനമന്ത്രി നാളെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കും

January 08th, 05:54 pm

പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ഇൻഡോറിലെത്തും.

Vision of self-reliant India embodies the spirit of global good: PM Modi in Indonesia

November 15th, 04:01 pm

PM Modi interacted with members of Indian diaspora and Friends of India in Bali, Indonesia. He highlighted the close cultural and civilizational linkages between India and Indonesia. He referred to the age old tradition of Bali Jatra” to highlight the enduring cultural and trade connect between the two countries.