ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

May 24th, 06:41 am

എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

March 10th, 12:50 pm

ആദ്യമായി , പ്രധാനമന്ത്രി അൽബാനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും പ്രധാനമന്ത്രിമാരുടെ തലത്തിൽ വാർഷിക ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അൽബനീസിന്റെ ഈ സന്ദർശനത്തോടെ ഈ പരമ്പരയുടെ തുടക്കമാണ്. ഹോളി ദിനത്തിൽ അദ്ദേഹം ഇന്ത്യയിലെത്തി, അതിനുശേഷം ഞങ്ങൾ കുറച്ച് സമയം ക്രിക്കറ്റ് മൈതാനത്ത് ചിലവഴിച്ചു. നിറങ്ങളുടെയും സംസ്കാരത്തിന്റെയും ക്രിക്കറ്റിന്റെയും ഈ ആഘോഷം ഒരു തരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തിന്റെയും ചൈതന്യത്തിന്റെയും തികഞ്ഞ പ്രതീകമാണ്.

ഇറ്റലി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

March 02nd, 01:01 pm

പ്രധാനമന്ത്രി മെലോനിയെയും അവരുടെ സംഘത്തെയും അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇറ്റലിയിലെ പൗരന്മാര്‍ അവരെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും പേരില്‍, ഈ ചരിത്ര നേട്ടത്തിന് അവരെ അഭിനന്ദിക്കാനും ആശംസകള്‍ നേരാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ നടന്ന ഡിഫെക്സ്പോ 22ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 19th, 10:05 am

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രി ജഗദീഷ് ഭായ്, മന്ത്രിസഭയിലെ മറ്റെല്ലാ മുതിര്‍ന്ന അംഗങ്ങള്‍, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരി കുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മറ്റെല്ലാ വിശിഷ്ടാതിഥികളേ, വിദേശ പ്രമുഖരേ, മഹതികളേ മാന്യരേ,

PM inaugurates DefExpo22 at Mahatma Mandir Convention and Exhibition Centre in Gandhinagar, Gujarat

October 19th, 09:58 am

PM Modi inaugurated the DefExpo22 at Mahatma Mandir Convention and Exhibition Centre in Gandhinagar, Gujarat. PM Modi acknowledged Gujarat’s identity with regard to development and industrial capabilities. “This Defence Expo is giving a new height to this identity”, he said. The PM further added that Gujarat will emerge as a major centre of the defence industry in the coming days.

അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ

May 24th, 05:29 pm

മിസ്റ്റർ പ്രസിഡൻറ്, താങ്കളെ കണ്ടുമുട്ടുന്നതിൽ എപ്പോഴും വലിയ സന്തോഷമുണ്ട്. ഇന്ന് ഞങ്ങൾ ക്രിയാത്മകവും ഉപയോഗപ്രദവുമായ മറ്റൊരു ക്വാഡ് ഉച്ചകോടിയിലും ഒരുമിച്ച് പങ്കെടുത്തു.

അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)

May 23rd, 02:19 pm

അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.