125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്: പ്രധാനമന്ത്രി

November 06th, 11:08 am

മനുഷ്യന്റെ ജീവിതകാലയളവില്‍ 75 വര്‍ഷം എന്നത് വളരെ വലിയ സമയമാണ്. എന്നാല്‍ ഒരു രാജ്യത്തേയോ ഒരു സ്ഥാപനത്തേയോ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നാഴികകല്ല് മാത്രമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനതന്തിയുടെ പ്രയാണം ഇന്ത്യ ഒരു യുവ, ഉര്‍ജ്ജസ്വല രാജ്യമായി ഉയര്‍ന്നതിന്റെ പ്രതിഫലനവും കൂടിയാണ്.